ഹേമ കമ്മിറ്റി റിപ്പോർട്ടിനും ‌താരങ്ങൾക്കെതിരെ ഉയർന്ന ലൈം​ഗീകാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇന്ന് ചേർന്ന ഓൺലൈൻ യോ​ഗത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാലാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മറ്റ് അം​ഗങ്ങളും രാജിവയ്ക്കുകയായിരുന്നു. വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്. തീരുമാനത്തിൽ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചുവെങ്കിലും മോഹൻലാൽ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. മമ്മൂട്ടിയോടും സംസാരിച്ച ശേഷമാണ് ലാലിന്റെ രാജി തീരുമാനം. വളരെ ഞെട്ടിപ്പിക്കുന്ന തീരുമാനമാണിതെന്നാണ് സംഘടനയിലെ മറ്റ് താരങ്ങൾ പറയുന്നത്. 


Also Read: Mukesh: 'അഡ്രസ് കണ്ടുപിടിച്ച് മുകേഷ് വീട്ടില്‍ എത്തി'; നടിയുടെ അമ്മയെ കടന്നുപിടിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്


 


കൂടുതൽ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ആരോപണങ്ങൾ ഉയർന്ന താരങ്ങൾ സ്ഥാനമൊഴിയണമെന്നായിരുന്നു വനിതാ അം​ഗങ്ങളും ആവശ്യപ്പെട്ടത്. ആരോപണവിധേയരോട് അമ്മ വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ശക്തമാണ്. 


മോഹൻലാലിൻ്റെ രാജിക്കത്ത്


'ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.


'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.'



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.