AMMA: മോഹന്‍ലാല്‍ വീണ്ടും അമ്മയുടെ അദ്ധ്യക്ഷ പദവിയില്‍
മലയാള സിനിമാതാര സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Kochi: മലയാള സിനിമാതാര സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പതിവില്‍ നിന്നും വ്യത്യസ്തമായി രണ്ട് വനിതകള്‍ വൈസ് പ്രസിഡന്‍റ് പദവിയില്‍ എത്തി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ പ്രധാന പ്രത്യേകത. ആശ ശരത്, ശ്വേത മേനോന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. ജയസൂര്യയാണ് ജോയിന്‍റ് സെക്രട്ടറി. സിദ്ദിഖ് ട്രഷര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഷമ്മി തിലകന്‍ മൂന്നു സ്ഥനങ്ങളിലേയ്ക്ക് പ്രതിക നല്‍കിയിരുന്നുവെങ്കിലും ഒപ്പ് രേഖപ്പെടുത്താത്തതിനാല്‍ പത്രിക തള്ളിയിരുന്നു.
മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി ഇത് രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്.
അതേസമയം, കഴിഞ്ഞ 21 വര്‍ഷമായി തുടര്‍ച്ചയായി ഇടവേള ബാബു ഭരണസമിതിയില്‍ അംഗമാണ്. വനിതകൾക്ക് വലിയ പ്രധാന്യം നൽകിയായിരുന്നു ഇത്തവണ ഔദ്യോഗിക പാനലിന്‍റെ അവതരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...