Kochi: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക്  (AMMA) ആസ്ഥാന മന്ദിരം  ഒരുങ്ങി... 


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളത്ത് കലൂര്‍ ദേശാഭിമാനി റോഡില്‍  മൂന്ന് നിലകളിലായാണ്  പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.  ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് മോഹന്‍ലാലും  (Mohanlal)മമ്മൂട്ടിയും  (Mammootty) ചേര്‍ന്ന് ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍  (Covid Protocol) പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറ് പേര്‍ക്ക് മാത്രമാവും  പ്രവേശനം. 


Also read: February 1 മുതൽ Cinema Theater കളിൽ 100% Occupancy അനുവദിക്കും; കേന്ദ്രം പുതിയ നിർദ്ദേശം പുറത്തിറക്കി


സംഘടന നിലവില്‍വന്ന്  25 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് സ്വന്തമായൊരു ആസ്ഥാനമന്ദിരം പൂര്‍ത്തിയാകുന്നത്. 2019 നവംബറിലാണ് കെട്ടിടത്തിന്‍റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകുകയായിരുന്നു.


സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.