ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പാർവതി. ചെറുപ്പം മുതൽ തന്നെ സീരിയലുകളിലും സിനിമകളിലും നിറസാന്നിധ്യമാണ് പാർവതി. മകളുടെ അമ്മ പരമ്പരയിൽ ബാലതാരമായി എത്തിയ പാർവതിയെ ആരാധകർ സ്നേഹത്തോടെ പാറു എന്ന ഇരട്ടപ്പേരിലാണ് വിളിക്കുന്നത്. അമ്മയറിയാതെ എന്ന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പാർവതിയുടെ അഭിനയമികവിനെ വാനോളമാണ് ആരാധകർ പുകഴ്ത്തുന്നത്. കയ്യടക്കത്തോടെ ഭംഗിയോടെ തന്റെ കഥാപാത്രത്തെ പാർവതി അവതരിപ്പിക്കുന്നുണ്ട്. പാർവതി സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. പറയാൻ മറന്നത്, ഈ പട്ടണത്തിൽ ഭൂതം, ബ്ലാക്ക് ഫോറസ്റ്റ് എന്ന സിനിമകളിലൊക്കെ പാർവതി മികച്ച വേഷങ്ങൾ ചെയ്‌തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാർവതി തന്റെ സോഷ്യൽ മീഡിയയിലൂടെ തന്റെ കാര്യങ്ങളെല്ലാം പ്രേക്ഷകരെ അറിയിക്കാറുണ്ട്. കൗതുകത്തോടെയാണ് ആരാധകർ പാർവതിയുടെ പോസ്റ്റുകൾ കാണാറുള്ളത്. ഇപ്പോഴിതാ പാർവതിയുടെ പുതിയ വേഷവും ലുക്കുമാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. പച്ച സാരിയും ചുവന്ന ബ്ലൗസും ധരിച്ച് അതിസുന്ദരിയായ പാർവതിയെ കാണാം. പച്ച പട്ടുസാരിയിൽ ചുവന്ന പൊട്ടും ധരിച്ച് സരസ്വതി മാലയും ജിമിക്കിയും ധരിച്ച് നടന്ന് വരുന്ന വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തു. പാർവതിയുടെ വേഷം കണ്ട് കല്യാണപ്പെണായോ എന്ന ചോദ്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. പാർവതിയുടെ കല്യാണകാര്യവും അത് എന്ന് നടക്കുമെന്നും അറിയാനുള്ള ആകാംഷ ആരാധകർക്കിടയിലുണ്ട്. 


എന്നാൽ മോഡലിങ്ങിന് വേണ്ടി എടുത്ത ഫോട്ടോഷൂട്ട് വീഡിയോയാണ് ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്. അഭിനയം പോലെ തന്നെ പാർവതിയുടെ ഇഷ്ട മേഖലയാണ് മോഡലിങ്ങ്. പാർവതിയുടെ മോഡലിങ്ങ് ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. സ്നേഹജാലകം, മഞ്ഞുരുകും കാലം, കൃഷ്ണതുളസി തുടങ്ങിയ പരമ്പരകളിലൂടെ പാർവതി തന്റെ ഇഷ്‌ടം ഇപ്പോഴും പിടിച്ചുപറ്റാൻ ശ്രമിച്ചിട്ടുണ്ട്. യാത്രകള് ഒരുപാട് ഇഷ്ടപ്പെടുന്ന പാർവതി തിരുവനന്തപുരം സ്വദേശിനിയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.