മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ ഉടൻ പ്രദർശനത്തിനെത്തും. ചിത്രം ഉടൻ തിയേറ്ററുകളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന്  സംവിധായകൻ  അറിയിച്ചു. പുതുമയുള്ള പ്രമേയവും മനോഹരമായ ഗാനങ്ങളും ചിത്രത്തെ ഏറെ പ്രതീക്ഷയുള്ളതാക്കുന്നുവെന്ന്​ നിർമാതാവ്​ ​ഫ്രാൻസിസ്​ കൈതാരത്തും വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻനിരയിലുള്ള സാ​ങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്​. ബി.എം.സിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ജയൻ വിസ്മയയാണ് പോസ്റ്ററുകൾ തയ്യാറാക്കിയിരിക്കുന്നത്.


ചിത്രത്തിൽ പണ്ഡിറ്റ് രമേശ് നാരായൻ സംഗീത സംവിധാനം നിർവഹിച്ച് വിനോദ് വൈശാഖി എഴുതിയ ഗാനം വിനീത് ശ്രീനിവാസൻ ആണ് ആലപിച്ചിരിക്കുന്നത്. നൗഫൽ അബ്ദുല്ലയാണ് എഡിറ്റർ. സ്​പോട്ട് എഡിറ്റിങ് ഗോപീകൃഷ്ണൻ നിർവഹിച്ചിരിക്കുന്നു. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന,സായ് കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്ധ് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. 


ALSO READ: Dhoomam: ഫഹദ് ഫാസിൽ ചിത്രം ധൂമത്തിലെ ലിറിക്‌സ് വിഡിയോ സോങ് പുറത്തിറക്കി


അനീഷ്​ ധർമ്മ, ​ജയാമേനോൻ,  പ്രകാശ്​ വടകര, അൻവർ നിലമ്പൂർ, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, അജി സർവാൻ, ഡോ. പി.വി ചെറിയാൻ, ഡോക്ടർ ഷിഹാൻ അഹമ്മദ്, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ്, സന്തോഷ് ജോസ്.  മേരി ജോസഫ്,  മാസ്റ്റർ ആദിത്യദേവ്​, ഇല്യൂഷ്​, പ്രഗ്​നേഷ് കോഴിക്കോട്​, സുരേഷ്​, മുജീബ്​ റഹ്​മാൻ ആക്കോട്​, ബീന മുക്കം, ജിതേഷ്​ ദാമോദർ, മുനീർ, ബാലാമണി, റഹ്​മാൻ ഇലങ്കമൺ,കെ.ടി രാജ്​ കോഴിക്കോട്​ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാം അതിഥി വേഷത്തിൽ എത്തുന്നു.


പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ മകൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. അസോസിയേറ്റ് കാമറാമാൻമാർ: രാഗേഷ്​ രാമകൃഷ്​ണൻ, ശരത്​ വി ദേവ്​. കാമറ അസിസ്റ്റന്റ്സ്- മനാസ്​, റൗഫ്​, ബിപിൻ. സംഗീതം- പണ്ഡിറ്റ് രമേശ് നാരായൺ, നഫ്​ല സജീദ്​, യാസിർ അഷറഫ്​. ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം- വിനീത് ശ്രീനിവാസൻ, സിയാഹുൽ ഹഖ്, കൈലാഷ്, യാസിർ അഷറഫ്​. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ ദീപാങ്കുരൻ കൈതപ്രമാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


ചീഫ്  അസോസിയേറ്റ് ഡയറക്ടർ- നവാസ് ആറ്റിങ്ങൽ. അസോസിയേറ്റ് ഡയറക്ടർ- അഫ്നാസ്, അസിസ്റ്റന്റ് ഡയറക്ടർമാർ- എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, അജ്​മീർ, ഫായിസ്​ എം.ഡി.  എഡിറ്റർ- നൗഫൽ അബ്ദുല്ല. ആർട്ട്- രജീഷ് കെ സൂര്യ. മേയ്ക്കപ്പ്- ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം- റസാഖ് താനൂർ. കൊറിയോഗ്രഫി- അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്- കല്ലാർ അനിൽ, പ്രൊജക്ട്​ കോർഡിനേറ്റർ- അസീം കോട്ടൂർ. പ്രൊജക്ട് ഡയറക്ടർമാർ- ജയാമേനോൻ, പ്രകാശ് വടകര.


പ്രൊജക്ട് സപ്പോട്ടേഴ്സ്- പൗലോസ് തേപ്പാല, ലിസോൻ ഡിക്രൂസ്, അജി സർവാൻ, പ്രവീൺ നമ്പ്യാർ, പി.വി ചെറിയാൻ, പോൾ ജോസ്, ലൊക്കേഷൻ മാനേജർ- കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ- ഫ്രെഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ. പരസ്യകല- ജയൻ വിസ്മയ. സ്റ്റണ്ട്- സലീം ബാവ, മനോജ് മഹാദേവൻ. ശബ്​ദലേഖനം- ജൂബി ഫിലിപ്പ്. സൗണ്ട് ഡിസൈൻ- രാ​ജേഷ്.പി.എം. കളറിസ്റ്റ്- വിവേക് നായർ. ക്രീയേറ്റീവ് സപ്പോർട്ട്- റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ. സജീദ് സലാം. പിആർഒ- എം കെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.