പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. തിയേറ്ററുകളിൽ ഓളം സൃഷ്ടിച്ച് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ‘2018’ന്റെയും 'മാളികപ്പുറം’ത്തിന്റെയും നിർമ്മാണത്തിലൂടെ മലയാള സിനിമ ഇൻഡസ്ട്രിയിലും പ്രേക്ഷക മനസ്സുകളിലും ഒരുപോലെ സ്ഥാനം പിടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

2019-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രം 'ആഫ്റ്റർ മിഡ്നൈറ്റ്'ലൂടെ നിർമ്മാണത്തിന് തുടക്കമിട്ട കാവ്യ ഫിലിം കമ്പനിയുടെ രണ്ടാമത്തെ ചിത്രം മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത 'മാമാങ്കം'ആണ്. 'നൈറ്റ് ഡ്രൈവ്', 'ചാവേർ' എന്നിവയാണ് മറ്റ് നിർമ്മാണ ചിത്രങ്ങൾ. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനികളോട് കിടപിടിച്ച് മുൻനിരയിലെത്തിയ കാവ്യ ഫിലിം കമ്പനിയുടെ ഏറ്റവും പുതിയ സിനിമയാണ് അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആനന്ദ് ശ്രീബാല'. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നാളെ , നവംബർ 15 മുതൽ തിയറ്ററുകളിലെത്തും. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ.


കാവ്യ ഫിലിം കമ്പനിയുോടൊപ്പം ആൻ മെഗാ മീഡിയയും ചേർന്നാണ് 'ആനന്ദ് ശ്രീബാല' നിർമ്മിക്കുന്നത്. പ്രിയ വേണുവും നീതാ പിന്റോയുമാണ് നിർമ്മാതാക്കൾ. ‘2018’നും 'മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തിൽ പ്രമേയം.


Also Read: Adithattu Movie: കടൽ പോലെ ആഴമുള്ള കഥ; 'അടിത്തട്ട്' നാളെ മുതൽ ഒടിടിയിൽ


 


ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും മെറിനായ് മാളവിക മനോജും വേഷമിടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അപർണ്ണദാസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് രഞ്ജിൻ രാജാണ് സം​ഗീതം പകരുന്നത്.


ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.