മലയാളത്തിൽ 2005ൽ പുറത്തിറങ്ങിയ ചിത്രത്തിമാണ് അനന്തഭദ്രം. പൃഥ്വിരാജ്, മനോജ് കെ ജയൻ, കാവ്യാ മാധവൻ, നെടുമുടി വേണു, ബിജു മേനോൻ, കൊച്ചിൻ ഹനീഫ, കലാഭവൻ മണി, രേവതി തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം വൻ വിജയം ആയിരുന്നു. ഇന്നും ഈ സിനിമ ടെലിവിഷനിൽ വന്നാൽ കാണാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. സന്തോഷ് ശിവൻ ആണ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ വിഷ്വൽ അത്രയേറെ രസമുള്ളതായിരുന്നു. ഇതിൽ എടുത്ത് പറയേണ്ടത് മനോജ് കെ ജയൻ ചെയ്ത ദി​ഗംബരൻ എന്ന കഥാപാത്രത്തെയാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു ദി​ഗംബരൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച രീതിയിൽ അനായാസമായി ദി​ഗംബരനെ കൈകാര്യം ചെയ്ത് അതിന്റെ ഭദ്രതയിൽ എത്തിച്ചിരുന്നു മനോജ് കെ ജയൻ. അനന്തഭദ്രം സംബന്ധിച്ച് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ മനോജ് കെ ജയൻ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് ആലചിക്കുന്നുണ്ടെന്ന് താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. എന്നാൽ രണ്ടാം ഭാ​ഗം എത്തുമ്പോൾ അതിൽ വീണ്ടും ദി​ഗംബരൻ വേഷം ചെയ്യാൻ താൻ ഇല്ലെന്ന് താരം പറഞ്ഞു. അതിന് കാരണവും മനോജ് വ്യക്തമാക്കി. വീണ്ടും ദി​ഗംബരനാകാൻ തനിക്ക് പേടിയാണെന്നാണ് താരം പറയുന്നത്. 


Also Read: Gopi Sundar: "നിങ്ങളുടെ മക്കളുടെ കാര്യം ഒന്ന് ആലോചിക്കൂ"; ഗോപി സുന്ദറിന് ആരാധകന്റെ ഉപദേശം; മറുപടി ഇതാ


 


മനോജ് കെ ജയന്റെ വാക്കുകൾ - ഒരിക്കൽ കൂടി ആ കഥാപാത്രം ചെയ്യാൻ എനിക്ക് ആത്മവിശ്വാസമില്ല. ആ സിനിമയ്ക്ക് ഒരു ഭാ​ഗം പോരെ, ആദ്യ ഭാ​ഗമാണ് നല്ലത് തുടങ്ങിയ രീതിയിൽ ആളുകളെ കൊണ്ട് പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കണ്ടല്ലോ. അന്നത്തെ ഊർജത്തിലും പവറിലും ഡെഡികേഷനിലുമൊക്കെ അങ്ങ് ചെയ്ത് പോയതാണ് അനന്തഭദ്രം എന്നും വീണ്ടും അതിന്റെ പുറകെ പോകുന്നത് അത്ര പന്തിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനന്തഭദ്രം എന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ദി​ഗംബരൻ തന്നെയാണ്. സിനിമ കണ്ട് കഴിഞ്ഞ് കളരിയുമായി ബന്ധമുണ്ടോ എന്നാണ് ആളുകൾ ചോദിച്ചതെന്ന് മനോജ് കെ ജയൻ പറഞ്ഞു. എന്നാൽ ഒരു തയ്യാറെടുപ്പുകളും ഇല്ലാതെ അഭിനയിച്ച സിനിമയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.