Anchakkallakokkan Porattu: ചെമ്പൻ വിനോദിന്റെ `അഞ്ചക്കള്ളകോക്കാൻ പൊറാട്ട്` തിയേറ്ററുകളിലേക്ക്; നവംബറിൽ റിലീസ്
A&HS പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
ചെമ്പൻ വിനോദ്, ലുക്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അഞ്ചക്കള്ളകോക്കാൻ പൊറാട്ട്'. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. നവംബറിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. A&HS പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഉല്ലാസ് ചെമ്പനും സംഘവുമാണ് സിനിമയൊരുക്കുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Garudan Movie : 'മനുഷ്യരല്ലേ തെറ്റ് ആർക്കും സംഭവിക്കാം'; സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ, ഗരുഡൻ ട്രെയിലർ
വർഷങ്ങൾക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഗരുഡന്റെ ട്രെയിലർ പുറത്ത് വിട്ടു. നവാഗതനായ അരുൺ വർമ്മ ഒരുക്കുന്ന ചിത്രം ഒരു ത്രില്ലർ സിനിമയാണെന്ന് സൂചന നൽകികൊണ്ടാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്ത് വിട്ടരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിനേഷ് എമ്മിന്റെ കഥയ്ക്ക് മിഥുൻ മാനുവേൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗരുഡൻ നവംബറിൽ തിയറ്ററുകളിൽ എത്തിയേക്കും.
മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപത്തിയെട്ടാമത് ചിത്രവും ഒപ്പം മൾട്ടി സ്റ്റാർ ചിത്രവുമാണിത്. ഹരീഷ് മാധവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇരുവർക്ക് പുറമെ സിദ്ദിഖും ജഗദീഷും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
തെലെവാസൽ വിജയ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യാ പിള്ള, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, അജിത്.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായഗ്രാഹകൻ. എഡിറ്റിങ് ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ- സ്റ്റെഫി സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ദിന്നിൽ ബാബു. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- അലക്സ് ആയൂർ, സനു സജീവൻ, സഹസംവിധാനം- ജിജോ ജോസ്. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ. മാർക്കറ്റിംഗ്- ബിനു ബ്രിംഗ് ഫോർത്ത്. പ്രൊഡക്ഷൻ മാനേജർ- ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്. ഫോട്ടോ- ശാലു പേയാട്. പിആർഒ- വാഴൂർ ജോസ്.
11 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നത്. 'എഫ്‍ഐആര്‍', 'രണ്ടാം ഭാവം', 'ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്', 'കളിയാട്ടം', 'കിച്ചാമണി എംബിഎ', 'പത്രം' എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒറ്റക്കൊമ്പൻ' എന്ന സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.