ചെമ്പൻ വിനോദ്, ലുക്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അഞ്ചക്കള്ളകോക്കാൻ പൊറാട്ട് എന്നാണ് ചിത്രത്തിന്റെ പേര്. A&HS പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഉല്ലാസ് ചെമ്പനും സംഘവുമാണ് സിനിമയൊരുക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Aromalinte Aadhyathe Pranayam: 'ആരോമലിന്റെ ആദ്യത്തെ പ്രണയം' ഒക്ടോബർ ആറിന് തിയേറ്ററുകളിലേക്ക്


മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രം ഒക്ടോബർ ആറിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മുബീൻ റൗഫ്. നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവിശേഷങ്ങളാണ് ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിലൊരുക്കിയ  'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിൻറെ പ്രമേയം.


ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട സിനിമയിലെ ശ്രദ്ധേയനായ നടൻ സിദ്ദിഖ് സാമനാണ്. സിദ്ദിഖ് സാമൻറെ ആദ്യ മലയാള ചിത്രമാണിത്. അമാന ശ്രീനിയാണ് ചിത്രത്തിൽ നായികയാകുന്നത്. സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, അക്ഷയ് അശോക്, രവി കുമാർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.


ബാനർ- ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്‌ച്ചേഴ്‌സ്, ഛായാഗ്രഹണം- എൽദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം- മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ്- കളറിസ്റ്റ് അമരിഷ് നൗഷാദ്, ഗാനരചന- രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം- ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ, ആലാപനം- കെ എസ് ഹരിശങ്കർ, ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ.


ക്രിയേറ്റീവ് ഡയറക്ടർ- അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ- റിയാസ് വയനാട്, പശ്ചാത്തലസംഗീതം- ശ്രീകാന്ത് ശങ്കരനാരായണൻ, കല- സിദ്ദിഖ് അഹമ്മദ്, ചമയം- ഷിജുമോൻ, കോസ്റ്റ്യൂം- ദേവകുമാർ എസ്, കാസ്റ്റിംഗ് ഡയറക്ടർ- റമീസ് കെ, ത്രിൽസ്- സജീർഖാൻ, മരയ്ക്കാർ, കോറിയോഗ്രാഫി- സാകേഷ് സുരേന്ദ്രൻ, പി ആർ ഒ അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ.


സംവിധാന സഹായികൾ- സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷൻ മാനേജർ- അനന്തകൃഷ്ണൻ, സ്റ്റുഡിയോ ഫ്യൂച്ചർ വർക്ക്‌സ്- മീഡിയ ഫാക്ടറി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്- മുഹമ്മദ് ഫയസ്, അശ്വിൻ മോട്ടി, ഡിസൈൻസ്- അർജുൻ സി രാജ്, മീഡിയ ഫാക്ടറി, സ്റ്റിൽസ്- ബെൻസൻ ബെന്നി. പിആർഒ- എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.