സംവിധായകൻ രാം​ഗോപാൽ വർമക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ആഡ്ര പൊലീസ്. ആഡ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒളിവിൽ പോയ സംവിധായകനായി തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ തുടങ്ങി. ഹൈദരാബാദിലെ വീടിന് മുന്നിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.


Read Also: നാട്ടിക അപകടം: നടന്നത് നരഹത്യ, ലോറിയുടെ റജിസ്ട്രേഷന്‍ റദ്ദാക്കും


പുതിയ ചിത്രം വ്യൂഹത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത ചിത്രങ്ങളടക്കം വർമ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി രാമലിം​ഗം എന്നയാളാണ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 


ചോദ്യം ചെയ്യലിന് ഹാജരാക്കാൻ വർമയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടാകുമെന്ന ഭയത്താൽ വർമ ഒളിവിൽ പോവുകയായിരുന്നു. 


അതേസമയം സംവിധായകൻ വെർച്വലായി ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അഭിഭാഷകൻ മുഖേന അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഐടി ആക്ട് പ്രകാരമാണ് കേസ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.