അഞ്ചാംവേദം എന്ന ചിത്രത്തിലെ വിപ്ലവഗാനം പുറത്തിറങ്ങി. നവാഗതനായ മുജീബ് ടി. മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന ചിത്രത്തിലെ വിപ്ലവഗാനം എംഎൽഎ എംഎം മണിയാണ് പുറത്തിറക്കിയത്. മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്ന ഒരു പ്രണയകാവ്യ ചിത്രമാണ് അഞ്ചാംവേദം. ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

അടിയുറച്ച മത വിശ്വാസങ്ങൾ നിസഹായയായ ഒരു പെൺകുട്ടിയുടെ ജീവിതം തകർത്തെറിയുമ്പോൾ അവൾ വിശ്വസിച്ച വേദ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ പകർന്നു കിട്ടിയതും മൂടി വെയ്ക്കപ്പെട്ടതുമായ ഒരു വലിയ സത്യം 'ഫസഹ്' അവൾക്ക് തുണയാവുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഏറെ ദുരൂഹതകൾ നിറഞ്ഞ മൾട്ടി ജോണർ പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.


ചിത്രത്തിന്റെ കഥയും സംവിധാനവും മുജീബ് ടി മുഹമ്മദ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ടിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സഹസംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്. ഡിഒപി കൈകാര്യം ചെയ്യുന്നത് സാഗർ അയ്യപ്പൻ ആണ്. എഡിറ്റിംഗ്- ഹരി രാജ ഗൃഹ.


ALSO READ: 'വയസെത്രയായി?' ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി


പുതുമുഖം വിഹാൻ വിഷ്ണുവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയൻതാരയുടെ അറം എന്ന ചിത്രത്തിലൂടെ തമിഴിൽ ശ്രദ്ധേയയായ സുനലക്ഷ്മിയാണ് ചിത്രത്തിലെ നായിക.  സജിത്ത് രാജ്, അമർനാഥ് ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, സംക്രന്ദനൻ, നാഗരാജ്, ജിൻസി, അമ്പിളി, സൗമ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.


റഫീഖ് അഹമ്മദ്‌, മുരുകൻ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ ഗാനങ്ങൾക്ക് ജോജി തോമസ് സംഗീതം പകർന്നിരിക്കുന്നു. കെഎസ് ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഹുൽ ഹക്ക് എന്നിവരാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം- വിഷ്ണു വി ദിവാകർ. പ്രൊജക്റ്റ് ഡിസൈനർ-  രാജീവ് ഗോപി.


പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ. ആർട്ട്‌- രാജേഷ് ശങ്കർ. കോസ്റ്റ്യൂം- ഉണ്ണി പാലക്കാട്. മേക്കപ്പ്- സുധി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ- ബാലു നീലംപേരൂർ. വി.എഫ്.എക്സ്- ബിനീഷ് രാജ്. ആക്ഷൻ- കുങ്ഫു സജിത്ത്. പിആർഒ- എംകെ ഷെജിൻ. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.