ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ സംഭാഷണങ്ങളുമായി 'ചെക്ക് മേറ്റ്' ട്രെയിലർ. ഓരോ സെക്കൻറും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലർ നിമിഷ സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടി. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിൻറെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത് രതീഷ് ശേഖറാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അനൂപ് മേനോന്റെ സിനിമാജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് ചെക്ക് മേറ്റ്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് അനൂപ് മേനോൻ എത്തുന്നത്. അന്തോളജി ആയിട്ടായിരുന്നു ചിത്രത്തിന് ആദ്യം തിരക്കഥ ഒരുക്കിയിരുന്നത്. പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ആദ്യ പകുതിയും ഒടുവിൽ സസ്പെൻസും ട്വിസ്റ്റും നിറഞ്ഞ രണ്ടാം പകുതിയും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമെന്ന് സംവിധായകൻ രതീഷ് ശേഖർ സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.


അനൂപ് മേനോന് പുറമെ ലാൽ, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും ചിത്രത്തിലെത്തുന്നുവെന്നതാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു മൈൻഡ് ​ഗെയിം ത്രില്ലറായാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഭൂരിഭാ​ഗവും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്.


ALSO READ: 'എമ്പുരാൻ' അണിയറയിൽ, പുതിയ ചിത്രവുമായി മുരളി ഗോപി; ആര്യ നായകനാകുന്ന സിനിമയുടെ പൂജ കഴിഞ്ഞു


'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് അനൂപ് മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്തുള്ള ഒരു ഫാർമ്മ കമ്പനിയുടെ ഉടമയായാണ് അനൂപ് മേനോൻ ചിത്രത്തിൽ എത്തുന്നത്. പണം, അധികാരം, കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.


ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് സൂചനകൾ. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും പാട്ടുകളും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന വ്യത്യസ്തമായ ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ മാസം എട്ടിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.


ALSO READ: ശങ്കർ ചിത്രം 'ഹിമുക്രി' ചിത്രീകരണം പൂർത്തിയാക്കി


ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബാലചന്ദർ ശേഖർ. പ്രൊജക്ട് ഡിസൈനർ- ശ്യാം കൃഷ്ണ. ക്രിയേറ്റീവ് ഡയറക്ടർ- സൗമ്യ രാജൻ. ഫിനാൻസ് കൺട്രോളർ- കൃഷ്ണദാസ്. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്. പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ- സംഗീത് പ്രതാപ്. എഡിറ്റർ- പ്രജീഷ് പ്രകാശ്. പ്രൊഡക്ഷൻ ഡിസൈനർ- സ്വപ്നീൽ ബദ്ര. മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്- ലാഡ ആൻഡ് ബാർബറ. ക്യാമറ ഓപ്പറേറ്റർ- പോൾ സ്റ്റാമ്പർ.


ഗാനരചന- ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ. സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ. പശ്ചാത്തലസംഗീതം- റുസ്ലൻ പെരെഷിലോ. സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ. കളറിസ്റ്റ്- ബിലാൽ റഷീദ്. വിഎഫ്എക്സ്- ഗാസ്പർ മ്ലാകർ. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്. വിതരണം- സീഡ് എൻറർടെയ്ൻമെൻറ്സ് യുഎസ്എ. വിഷ്വൽ പ്രൊമോഷൻസ്- സ്നേക്ക്പ്ലാൻറ്. പിആർഒ- പി. ശിവപ്രസാദ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.