അനൂപ് മേനോനെ നായകനാക്കി നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്സൺ നോർബെൽ, എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന "നിഗൂഢം" സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. 'എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി' (നിഗൂഢമായ ഒരു യാത്രയുടെ കഥ) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നാളെ ഫെബ്രുവരി 24ന് തിരുവനന്തപുരത്ത് ആരംഭിക്കും.                 


COMMERCIAL BREAK
SCROLL TO CONTINUE READING

ജി & ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെയാണ് ചിത്രം നിർമ്മിക്കുന്നത്. അനൂപ് മേനോനോടൊപ്പം ഇന്ദ്രൻസ് , സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം - പ്രദീപ് നായർ, സംഗീനം - റോണി റാഫേൽ, ഗാനങ്ങൾ - കൃഷ്ണ ചന്ദ്രൻ, സി.കെ. 


ALSO READ : Veerasimha Reddy OTT : ബാലയ്യയുടെ മാസ് ആക്ഷൻ വീരസിംഹ റെഡ്ഡി ഒടിടിയിൽ എത്തി; എവിടെ കാണാം?


പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ, കലാ സംവിധാനം. - സാബുറാം,, വസ്ത്രാലങ്കാരം - ബസി ബേബി ജോൺ, മേയ്ക്കപ്പ് - സന്തോഷ് വെൺപകൽ , എഡിറ്റിംഗ് - സുബിൻ സോമൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - ശങ്കർ , എസ്.കെ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഹരി കാട്ടാക്കട .പ്രൊഡക്ൻ മാനേജർ - കുര്യൻ ജോസഫ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് , മീഡിയ ഡിസൈൻ - പ്രമേഷ് പ്രഭാകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.