ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയും വിവാദങ്ങളും സൃഷ്ടിച്ച് സംഭവമാണ് ഡീപ്പ്ഫേക്ക് വീഡിയോ. തെന്നിന്ത്യൻ താരം രശ്മിക മന്ദനയുടെ ഒരു ഡീപ്പ്ഫേക്ക് വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് എഐ നിർമിത വീഡിയോ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ വ്യാപകമായത്. രശ്മികയുടെ മാത്രമല്ല ബോളിവുഡ് താരങ്ങളായ കജോൾ, കത്രീൻ കെയ്ഫ് തുടങ്ങിയവരുടെ ഡീപ്പ്ഫേക്ക് വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോൾ ആ പട്ടികയിലേക്ക് മറ്റൊരു ബോളിവുഡ് താരത്തിന്റെ പേരും ചേർക്കപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് താരം അലിയ ഭട്ടാണ് ഈ പട്ടികയിലേക്ക് പുതുതതായിഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് അലിയ ഭട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റൊരു സ്ത്രീയുടെ വീഡിയോയ്ക്ക് ബോളിവുഡ് താരത്തിന്റെ മുഖം ഉപയോഗിച്ചിരിക്കുന്നതാണ് അലിയ ഭട്ടിന്റെ ഡീപ്പ്ഫേക്ക് വീഡിയോ. ഒരു അശ്ലീല വീഡിയോയ്ക്ക് സമാനമായ ദൃശ്യങ്ങൾക്കാണ് ബോളിവുഡ് താരത്തിന്റെ മുഖം ഉപയോഗിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന സ്ത്രീ പലം ഭാവങ്ങളും പ്രദർശിപ്പിക്കുന്നതാണ് വീഡിയോ.


ALSO READ : Mansoor Ali Khan: 'തൃഷയുമായി ബെഡ്‌റൂം സീന്‍ പ്രതീക്ഷിച്ചിരുന്നു'; ഒടുവില്‍ മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍



അതേസമയം ഡീപ്പ്ഫേക്ക് വീഡിയോയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. നേരത്തെ രശ്മികയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ തോതിലാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ എഐ വീഡിയോകൾക്കെതിരെ പ്രതിഷേധം അണപ്പൊട്ടിയിരുന്നു. അമിതാബ് ബച്ചൻ ഉൾപ്പെടെയുള്ളവരാണ് ഈ വിഷയത്തിൽ രംഗത്തെത്തിയത്. സംഭവത്തിൽ രശ്മിക തന്റെ നീരസം അറിയിക്കുകയും ചെയ്തിരുന്നു.


ഡീപ്പ്ഫേക്ക് വീഡിയോ പോലെയുള്ള എഐ സാങ്കേതിക ഉപയോഗിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾക്ക് കടിഞ്ഞാണ് ഇടാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഡീപ്പ്ഫേക്ക് വീഡിയോകൾക്ക് അതിന്റെ ഉൾടക്കത്തിൽ അത് ഡീപ്പ്ഫേക്കാണ് അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് ചാറ്റ്ജിപിടിയോട് കേന്ദ്രം ആവശ്യപ്പെട്ടുണ്ട്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.