പ്രേക്ഷകരു വിജയ് ആരാധകരും ഒരുപോലെ അക്ഷമരായി കാത്തിരിക്കുന്ന സിനിമയാണ് ദളപതി വിജയ് നായകനായെത്തുന്ന ലിയോ എന്ന ചിത്രത്തിനു വേണ്ടി. ചിത്രത്തിൽ നായികയായെത്തുന്ന തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ്. ഏറെ കാലത്തിനു ശേഷം വീജയിയും തൃഷയും ഒന്നിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. ആക്ഷൻ ത്രില്ലെർ രംഗങ്ങളും മരണ മാസ്സ് പാട്ടുകളും സമ്മാനിച്ച ലിയോയിൽ നിന്ന് അല്പം വ്യത്യസ്തയോടെ ദളപതി വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം പാർഥ്വിയുടെ ഫാമിലി ട്രാക്കിൽ യാത്ര ചെയ്യുന്ന "അന്പേനും" ലിറിക്കൽ വീഡിയോ റിലീസായിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും ഗാനരംഗത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ലിയോയിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ഒക്ടോബർ 19നാണ് ലോകവ്യാപകമായി ലിയോ തിയേറ്ററുകളിലേക്കെത്തുന്നത്‌. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. സെൻസറിംഗ് കഴിഞ്ഞ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്.



സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.