അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വച്ച് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പനാണ് ‘അൻപോടു കൺമണി’ യുടെ ടീസർ പ്രകാശനം ചെയ്തത്. പറശ്ശിനിക്കടവിൻ്റെ വൈവിധ്യത്തെയും തത്വത്തെയും ഉൾകൊണ്ട് ഏകത്വത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി ടീസർ ലോഞ്ച് മാറി. ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് രസകരമായി അവതരിപ്പിക്കുകയാണ് ടീസർ. ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ,നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ,ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനീഷ് കൊടുവള്ളി തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു. എഡിറ്റിംഗ്- സുനിൽ എസ് പിള്ള.



Also Read: Actor Bala got Bail: മുൻ ഭാര്യയുടെ പരാതിയിൽ കേസ്; നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം


 


മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിങ്ങിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ കോൺസേപ്റ്റ് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം-ലിജി പ്രേമൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-ചിന്റു കാർത്തികേയൻ, കല-ബാബു പിള്ള, കളറിസ്റ്റ്-ലിജു പ്രഭാകർ,ശബ്ദ രൂപകല്പന-കിഷൻ മോഹൻ,ഫൈനൽ മിക്സ്- ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സനൂപ് ദിനേശ്, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ- യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ). പ്രൊഡക്ഷൻ മാനേജർ-ജോബി ജോൺ,കല്ലാർ അനിൽ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.