മലയാളത്തിലെ യുവതാരം ആന്റണി വർ​ഗീസിന്റെ പുതിയ ആക്ഷൻ ചിത്രം ഒരുങ്ങുന്നു. അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിനായി കൊല്ലം കുരീപ്പുഴയിൽ നൂറടി വലിപ്പമുള്ള കൂറ്റൻ ബോട്ട് ഒരുക്കിയത് ശ്രദ്ധനേടിയിരുന്നു. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. പെപ്പെ 13 എന്നാണ് താത്കാലികമായി ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ രാജ് ബി ഷെട്ടി, ഷബീർ കല്ലറയ്ക്കൽ എന്നിവരും അഭിനയിക്കുന്നു. പുതുമുഖം പ്രതിഭയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.


ALSO READ: വിജയകരമായി പ്രദർശനം തുടർന്ന് മഹാരാജ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി


സോളോ നായകനായി പെപ്പെയുടെ കരിയറിലെ ഉയർന്ന ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കടലിന്റെ പശ്ചാത്തലത്തിലുള്ള പ്രതികാര കഥയായാണ് ചിത്രം ഒരുക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ കെജിഎഫ് ഒന്നാംഭാ​ഗം, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് സ്റ്റണ്ട് കോറിയോ​ഗ്രാഫർ.


തീരദേശത്തിന്റെ സംസ്കാരവും ജീവിതവും റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ‌​ഗൗതമി നായർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപക് ഡി മേനോനാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.


ALSO READ: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?


ശരത് സഭ, നന്ദു, സിറാജ്, ജയ കുറുപ്പ്, ആഭാ എം. റാഫേൽ, ഫൗസിയ മറിയം ആന്റണി എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.