കൊച്ചി : ഇടിപടമെല്ലാം വിട്ട് ആന്റണി വർഗീസ് പെപ്പെ അൽപം റൊമാന്റിക്കായിയെത്തുന്ന ചിത്രം ഓ മേരി ലൈലയുടെ പുതിയ പോസ്റ്റ് പങ്കുവച്ചു. കുടുബത്തോടൊപ്പം വിഷുകണി കാണുന്ന ആന്റണി വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് സക്കൻഡ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കോളേജ്‌ വിദ്യാർഥിയായിട്ടാണ് പെപ്പെ ഈ ചിത്രത്തിൽ എത്തുന്നത്. ആന്റണിക്കൊപ്പം ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, നന്ദന രാജൻ,ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബബ്ലു അജുവാണ് സിനിമയുടെ കൈകാര്യം ചെയ്തത്.


ALSO READ : "ടോവി ബ്രോ... എതിരെ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒളളൂട്ടോ" ടോവീനോയ്ക്ക് ചെറിയ ഒരു ഉപദേശവുമായി പെപ്പെ



"പൂമരം", "എല്ലാം ശരിയാകും"  എന്നീ സിനിമകൾക്ക് ശേഷം ഡോ.പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് മുഴുനീളെ കാമ്പസ്സ് ചിത്രമാണ് ഓ മേരി ലൈല. നവാഗതനായ അനുരാജ് ഒ.ബി  കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. സംഗീത സംവിധാനം അങ്കിത്ത് മേനോൻ ആണ്. എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ചിത്രത്തിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.


ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് പെപ്പെ മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് സ്വാതന്ത്ര്യ അർധരാത്രിയിൽ, ജല്ലിക്കെട്ട്, അജഗജാന്തരം, ഇന്നലെ വരെ എന്നീ സിനിമകളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. ഈ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് പെപ്പെ ആദ്യമായി ഒരു റൊമാന്റിക് ചിത്രത്തിലൂടെ എത്തുന്നത്. 


ALSO  READ : Saturday Night: സ്റ്റാൻലിയും കൂട്ടുകാരും എത്തുന്നു!!! നിവിൻ പോളിയുടെ 'സാറ്റർഡെ നൈറ്റ്' ഫസ്റ്റ് ലുക്കെത്തി


ഓ മേരി ലൈലയ്ക്ക് പുറമമെ പൂവൻ, ആരവം എന്നിവയാണ് പെപ്പെയുടെ ഇനി റീലിസാകാൻ ഒരുങ്ങുന്ന ചിത്രങ്ങൾ. ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച ആർഡിഎക്സിന്റെ ചിത്രീകരണം ഇന്ന് ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുകയും ചെയ്തു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.