കൊച്ചി : ആന്റണി വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം പൂവന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. തോക്ക് സൈഡിൽ വെച്ച് മൊബൈൽ ഫോണിൽ നോക്കുന്ന ആന്റണി വർഗീസും ഒപ്പം കുടുംബവുമാണ് ഫസ്റ്റ്ലുക്കിലുള്ളത്. കൂടാതെ ഒരു പൂവൻ കോഴിയുമുണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്യുന്നത്.  ക്രിസ്‌മസ്‌ ആഘോഷങ്ങളായിരിക്കും ചിത്രത്തിൻറെ പശ്ചാത്തലമെന്നാണ് ചിത്രത്തിൻറെ പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ജൂൺ പകുതിയോടെ പൂർത്തിയായ വിവരം ആന്റണി വർഗീസ് അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ   കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. 


ALSO READ : Aanaparambile World Cup : ഖത്തറിൽ ലോകകപ്പ് എത്തുന്നതിന് മുമ്പ് ആനപ്പറമ്പിലെ വേൾഡ് കപ്പ് എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു



ആന്റണി വർഗീസിന് പുറമെ സജ്ജിൻ ചെറുകായിൽ, വിനീത് വാസുദേവ്, വിനീത് വിശ്വം, വരുൺ ധാര, ഗിരീഷ് എഡി, മണിയൻ പിള്ള രാജു, റിങ്കു രണഡീർ, അനിഷിമ  അനിൽകുമാർ, അഖില ഭാർഗവൻ, ബിന്ദു സതീഷ്കുമാർ, ആനീസ് എബ്രഹാം, സുനിൽ മേലേപുറം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


എഡിറ്റർ ആകാശ് ജോസഫ് വര്ഗീസ്. സംഗീതം നല്കിയിരിക്കുന്നത് മിഥുൻ മുകുന്ദൻ. ആര്ട്ട് ഡിറ്റക്ടർ സാബു മോഹൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂവൻ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.