Anu Sithara യുടെ പുതിയ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
വീഡിയോ പങ്കുവെച്ച് വളരെ കുറച്ച് സമയംകൊണ്ടുതന്നെ വൈറലായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് അനു സിത്താരയുടെ പുതിയ നൃത്ത വീഡിയോയാണ്. ഈ വീഡിയോ അനു സിത്താര തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് വളരെ കുറച്ച് സമയംകൊണ്ടുതന്നെ വൈറലായിരിക്കുകയാണ്.
'കാതല്‍ കഥകളി' എന്ന ഹിറ്റ് പാട്ടിനാണ് അനു സിത്താര ചുവടുവെച്ചത്. വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുള്ളവരിൽ നിരവധി പ്രമുഖരുണ്ട്. മികച്ച പ്രതികരണമാണ് ആരാധകരും പങ്കുവെയ്ക്കുന്നത്. ഇതിന് മുൻപ് അനു പങ്കുവെച്ച ഡാൻസ് വീഡിയോയും ശ്രദ്ധനേടിയിരുന്നു.
Also Read: രാധികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുരേഷ് ഗോപി
ഇതാദ്യമായൊന്നുമല്ല മുൻപും താരം സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോ പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം ഇരുകയ്യും നീട്ടി ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ചില വീഡിയോയിൽ താരത്തിന്റെ അനിയത്തി അനു സോനാരയും ഉണ്ടാകും. എന്തായാലും അനു പങ്കുവെച്ച ആ വീഡിയോ ഒന്നു കാണാം..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.