അങ്ങിനെ പ്രേക്ഷകരുടെ ആകംക്ഷകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് അനുഗ്രഹീതൻ ആൻറണി അമസോൺ പ്രൈമിലെത്തി. ഇന്നലെ സണ്ണിവെയ്ൻ തന്നെ ചിത്രം ഉടൻ ആമസോണിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു പിന്നാലെയാണ് ചിത്രം എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം അമേരിക്കയിലാണ് ചിത്രം ആമസോൺ പ്രൈമിലെത്തിയത്. പിന്നീട് ഇന്ത്യയിലും എത്തുകയായിരുന്നു. എന്നാൽ അമസോണിലെത്തിയതിന് പിന്നാലെ ചിത്രത്തിൻറെ വ്യാജ പതിപ്പും ടെലഗ്രാമിലെത്തി. പ്രൈം മെമ്പർഷിപ്പുള്ള ആർക്കും ചിത്രം കാണാം.


ALSO READ: Anugraheethan Antony OTT Release: അനുഗ്രഹീതൻ ആൻറണി ഒടിടി റിലീസായി


ചിത്രത്തിൻറെ വിതരണം ആദ്യം ആമസോണിനായിരുന്നു പിന്നീട് ഇത് മനോരമ മാക്സിന് നൽകി എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ. ഇതോടെ പ്രേക്ഷകരും നിരാശരായിരുന്നു. ടെലിവിഷൻ പ്രീമിയറായി ചിത്രമെത്തുമെന്ന് കരുതിയ പ്രേക്ഷകരും ആവേശത്തിലാണ്.


ALSO READ: Anugraheethan Antony AMAZON Prime India: അനുഗ്രഹീതൻ ആൻറണി ഇന്നലെ അമേരിക്കയിൽ, ഉടൻ ഇന്ത്യയിലേക്കും എത്തുമെന്ന് സണ്ണി വെയ്ൻ


സണ്ണി വെയിൻ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96ലൂടെ പ്രശസ്തയായ ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക. ആന്റണി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക