തൻറെ പുതിയ ചിത്രമായ അനുഗ്രഹീതൻ ആൻറണി താമസിക്കാതെ ഇന്ത്യയിലേക്കും എത്തുമെന്ന് സണ്ണിവെയൻ.താരം തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ആമസോൺ പ്രൈമിൻറെ അമേരിക്കൻ റീജിയണിൽ ഇന്നലെ ചിത്രം റിലീസായിരുന്നു. ഇതിന് പിന്നാലെയാണ് പ്രൈമിൻറെ ഇന്ത്യൻ റീജിയണിലും ചിത്രം എത്തുമെന്ന് സണ്ണി അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ വിതരണം ആദ്യം ആമസോണിനായിരുന്നു പിന്നീട് ഇത് മനോരമ മാക്സിന് നൽകി എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ. ഇതോടെ പ്രേക്ഷകരും നിരാശരായിരുന്നു. ടെലിവിഷൻ പ്രീമിയറായി ചിത്രമെത്തുമെന്ന് കരുതിയ പ്രേക്ഷകരും ആവേശത്തിലാണ്.


ALSO READ: Anugraheethan Antony OTT Release: അനുഗ്രഹീതൻ ആൻറണി ഒടിടി റിലീസായി



സണ്ണി വെയിൻ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96ലൂടെ പ്രശസ്തയായ ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക. ആന്റണി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.


ALSO READ : Chathur Mukham Review: ആ നിഗൂഢതകളിൽ ഇരുണ്ട മറകളിൽ എവിടെയൊ പ്രേതങ്ങളുണ്ട്, നിങ്ങളുടെ തൊട്ടടുത്തവിടെ ഒരു പക്ഷെ?


സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജിഷ്ണു എസ് നായര്‍, അശ്വിന്‍ പ്രകാശ്, എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണലിലാലാണ് തിരക്കഥ ഒരുക്കിയത്.  സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.