സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനുമോൾ. അനുമോളിന്റെ രസകരമായ സംഭാഷണവും സംസാര രീതിയുമെല്ലാം മലയാളികൾക്ക് ഇഷ്ടമാണ്. കഴിഞ്ഞ ദിവസം സ്റ്റാർ മാജിക് അവതാരക ലക്ഷ്മി നക്ഷത്രയും അനുമോളും ഒന്നിച്ചുള്ള ഒരു വീഡിയോ വൈറലായി മാറി. അതിനൊരു കാരണവും ഉണ്ടായിരുന്നു. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലാണ്  വീഡിയോ വന്നിരിക്കുന്നത്. പ്രേക്ഷകർക് പ്രിയപ്പെട്ട കോംബോ തന്നെയാണ് ഇരുവരും. തനിക്ക് സ്വന്തം ചേച്ചിയെപ്പോലെയാണ് ലക്ഷ്മിയെന്ന് അനു എപ്പോഴും പറയാറുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

  എന്തായാലും ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു "അനുവിന് ഇപ്പോള്‍ ഷോപ്പിംഗിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞെട്ടിക്കുന്ന കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ പുറത്ത് വിടാന്‍ പാടുണ്ടോ എന്നറിയില്ല. അനുവിന്റെ ലൈഫിലെ വലിയൊരു കാര്യമാണ്, നിങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന കാര്യമാണെന്നും പറഞ്ഞായിരുന്നു ലക്ഷ്മി അനുവിനെ പിക് ചെയ്യാനായി പോയത്. ചിലര്‍ക്ക് ചില കാര്യങ്ങളൊക്കെ പറയാനുണ്ട്, ഫൈനലി അത് സംഭവിക്കുന്നു" ഇതാണ് ലക്ഷ്മി പറഞ്ഞത്. അനുമോളിന്റെ കല്യാണം എത്താറായി എന്ന സൂചനകൾ തരുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പുതിയ തീരുമാനങ്ങളെക്കുറിച്ച് വീഡിയോയിൽ ചോദിക്കുമ്പോൾ കല്യാണം കഴിക്കാൻ തീരുമാനമായി എന്ന മറുപടിയും അനു തന്നെ പറയുന്നുണ്ട്. 


ALSO READ: ലാലേട്ടന്റെ വീട്ടിൽ മമ്മൂക്ക എത്തിയപ്പോൾ, ഫോട്ടോഗ്രാഫർ ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും...ക്യാപ്ഷൻ കിം​ഗ് പിഷാരടി


എന്തായാലും നിരവധി പേരാണ് അനുവിന് കല്യാണ വിശേഷങ്ങളുമായി രംഗത്തെത്തിയത്. ഇതിന് മുമ്പും നിരവധി തവണ അനുവിന്റെ കല്യാണത്തെക്കുറിച്ച് വാർത്തകൾ വന്നിരുന്നു. അന്നെല്ലാം ഇതിനെ നിഷേധിച്ച് അനു എത്തിയിരുന്നു. ഇപ്പോൾ അനു തന്നെ സൂചനകൾ തന്ന സ്ഥിതിക്ക് വാർത്ത പ്രേക്ഷകരും വിശ്വസിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.