പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ചുരുളൻ മുടിക്കാരിയാണ് അനുപമ പരമേശ്വരൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

അധികം ഗോസിപ്പുകള്‍ക്ക് ഇടം നല്‍കാതെ കരിയറില്‍ മുന്നേറിയിരുന്ന അനുപമ ഗ്രിഗറിയെ നായകനാക്കി ദുല്‍ഖര്‍ നിർമിക്കുന്ന ചിത്രത്തിൽ സംവിധാന സഹായിയാണിപ്പോള്‍. 


നവവധുവായി അണിഞ്ഞൊരുങ്ങിയ അനുപമയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 



അനുപമയുടെ ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രമാണ് അതെന്നു തിരിച്ചറിയാതെ നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. 


അഥര്‍വ മുരളി നായകനായെത്തുന്ന ചിത്രത്തില്‍ ഒരു ഭാരതനാട്യം നര്‍ത്തകിയുടെ വേഷമാണ് അനുപമയ്ക്ക്.  'നിന്നു കോരി' എന്ന തെലുങ്ക് ചിത്രത്തിന്‍റെ തമിഴ് പതിപ്പായ ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണനാണ്.