പ്രേമത്തിലൂടെ സിനിമയിലേക്ക് കാലെടുത്ത് വെച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ വലിയ കാര്യമായി തിളങ്ങാൻ താരത്തിനായില്ലെങ്കിലും തെലുഗ്, കന്നട ഇൻഡസ്ട്രികൾ അടക്കി വാഴുന്ന തലത്തിലാണ് ഇപ്പോൾ അനുപമയുടെ വളർച്ച. 


COMMERCIAL BREAK
SCROLL TO CONTINUE READING

താരത്തിൻറേതായി പുതിയായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് അനുപമ തൻറെ പ്രതിഫലം കൂടി ഉയർത്തിയെന്ന് പുതിയാതായ് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ വാങ്ങുന്നതിൻറെ ഇരട്ടിയാണ് താരം തില്ല് സ്ക്വയർ എന്ന ചിത്രത്തിനായി വാങ്ങിയത്. 


ALSO READ: യോഗി ബാബു നായകനാകുന്ന പുതിയ ചിത്രം! സംവിധായകൻ ആരാണെന്ന് അറിയാമോ?


ഫിലിമി ബീറ്റ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം 2 കോടിക്ക് മുകളിലാണ് ചിത്രത്തിനായി അനുപമ വാങ്ങിയത്. എന്തായാലും നടിയുടെ പുതിയ വരുമാന വർദ്ധന ഇൻഡസ്ട്രിയിലും ചർച്ചാ വിഷയമായിരിക്കുകയാണ്. 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്. 


ഇരിഞ്ഞാലക്കുടയിൽ ജനിച്ച് കോട്ടയം സിഎംഎസ് കോളേജിലടക്കമായിരുന്നു അനുപമയുടെ വിദ്യാഭ്യാസം. മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങൾ, ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഏറ്റവും അവസാനം അനുപമയുടേതായി പുറത്തിറങ്ങിയ മലയാളം ചിത്രം കുറുപ്പാണ്. 


നാല് ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഇവയെല്ലാം തെലു​ഗിൽ തന്നെയാണ്.  30-ൽപ്പരം സിനിമകളിൽ താരം ഇതുവരെ അഭിനയിച്ചിട്ടുണ്ട്. താരത്തിൻറേതായി പുറത്തിറങ്ങിയ കാർത്തികേയ-2 അടക്കം വലിയ വിജയമായിരുന്നു ആഗോള ബോക്സോഫീസിലടക്കം നേടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.