മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തുള്ള വ്യക്തിയാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ, പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നിശിത വിമര്‍ശവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ്. 


പൗരത്വം നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്ന സ്ഥിതിക്ക് ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ജനന സര്‍ട്ടിഫിക്കറ്റും പിന്നാലെ പിതാവിന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റും രാജ്യത്തിന് മുന്നില്‍ പരസ്യപ്പെടുത്തട്ടെ- അദ്ദേഹം ആവശ്യപ്പെട്ടു. 


അതിന് ശേഷം മാത്രമേ അദ്ദേഹത്തിന് ജനങ്ങളുടെ രേഖകള്‍ ചോദിക്കാന്‍ കഴിയൂവെന്നും അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു. നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് അദ്ദേഹം വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയത്.


ഞങ്ങളുടെ മേല്‍ പൗരത്വ നിയമം നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി വിദ്യാസമ്പന്നനാണെന്ന് ആദ്യം തെളിയിക്കണമെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം എഴുതി.


CAAയെ നോട്ടു നിരോധനത്തോട് താരതമ്യപ്പെടുത്തുന്ന ഇതൊരു ഊമ സര്‍ക്കാറാണെന്ന് അദ്ദേഹം പരിഹസിച്ചു.