അശ്ലീല ചുവയുള്ള കമന്റ്; എന്ത് ചെയ്യണമെന്ന് മോദി സര്‍ പറയണം!!
ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത ബിജെപിയെയും മോദിയെയും അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത ബിജെപിയെയും മോദിയെയും അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്.
പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും, പിണറായി വിജയനുമൊക്കെ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി.
മോദിയ്ക്ക് അഭിനന്ദനമറിയിച്ച് ബോളിവുഡ് സംവിധായകനും ബിജെപിയുടെ കടുത്ത വിമര്‍ശകനുമായ അനുരാഗ് കശ്യപ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
300 സീറ്റിലധികം നേടി അധികാരത്തിലെത്തിയ മോദിയെ അഭിനന്ദിച്ച് കൊണ്ടാരംഭിക്കുന്ന പോസ്റ്റില്‍ അദ്ദേഹം ഒരാശങ്കയും പങ്കുവച്ചിട്ടുണ്ട്.
'എതിരാളി' എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം തന്‍റെ മകളെ ഭീഷണിപ്പെടുത്തുന്ന മോദി അനുഭാവികളെ എന്താണ് ചെയ്യേണ്ടതെന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കിയ പ്രിയപ്പെട്ട നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
'ഞാന്‍ നിങ്ങളുടെ എതിരാളിയായതിന്‍റെ പേരില്‍ എന്‍റെ മകളെ ഭീഷണിപ്പെടുത്തി കമന്‍റുകളിട്ട് വിജയം ആഘോഷിക്കുന്ന നിങ്ങളുടെ അനുഭാവികളെ എന്ത് ചെയ്യണമെന്നു കൂടി സര്‍ പറയണം'- അനുരാഗ് കശ്യപ് കുറിച്ചു.
മോദി അനുഭാവിയായ യുവാവിന്‍റെ അക്കൗണ്ടില്‍ നിന്നും മകള്‍ക്ക് വന്ന അശ്ലീല ചുവയുള്ള കമന്‍റും കശ്യപ് പങ്കുവച്ചിട്ടുണ്ട്.