രാധകര്‍ ഏറെ ആഘോഷമാക്കിയ താര വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോ​​ഹ്‌​ലി​​- ചലച്ചിത്ര താരം അനുഷ്‌ക ശര്‍മ്മ വിവാഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുപ്പത് വയസ്സിന് ശേഷം വിവാഹ ജീവിതത്തിലേക്ക്  പ്രവേശിക്കുന്ന ബോളിവുഡ് നടികളുടെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി തന്‍റെ 29-ാം വയസ്സിലാണ് അനുഷ്ക വിവാഹിതയായത്. 


ഇപ്പോഴിതാ, വിവാഹം ഇത്ര നേരത്തെയായതിന് കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അനുഷ്ക. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്ക തന്‍റെ 'യേര്‍ലി മാര്യേജി'ന് കാരണം തുറന്നു പറഞ്ഞത്. 


29-ാമത്തെ വയസ്സിലാണ് താന്‍ വിവാഹം കഴിച്ചതെന്നും ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് താരതമ്യേന കുറഞ്ഞ പ്രായമാണെന്നും അനുഷ്ക പറഞ്ഞു. 


അപ്പോഴും ഇപ്പോഴും പ്രണയത്തിലായിരുന്നതിനാലാണ് താന്‍ നേരത്തെ വിവാഹിതയായതെന്നാണ് അനുഷ്ക പറയുന്നത്. 


കൂടുതല്‍ നടിമാരും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ ആഹ്ലാദകരമാണ്- അനുഷ്ക പറഞ്ഞു.