മലയാളികള്‍ മറക്കാത്ത ചോദ്യമാണ് ''അരുണേട്ടാ സന്തോഷായില്ലേ..?''എന്ന അനുശ്രീയുടെ ചോദ്യം,ഡയമണ്ട് നെക്ലയ്സ് എന്ന സിനിമയില്‍ 
ഫഹദ് ഫാസില്‍ അഭിനയിച്ച അരുണ്‍ എന്ന കഥാപാത്രത്തോട് അനുശ്രീയുടെ കഥാപാത്രം ചോദിക്കുന്ന ആചോദ്യം മലയാള സിനിമാ 
പ്രേക്ഷകര്‍ ഏറ്റെടുത്തു എന്ന് തന്നെ പറയാം,ആ സിനിമ റിലീസ് ആയതിന്‍റെ എട്ടാം വാര്‍ഷികം അനുശ്രീ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ 
പങ്ക് വെച്ച ഓര്‍മകളില്‍ നിറയുന്നു,സംവിധായകന്‍ ലാല്‍ ജോസിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് അനുശ്രീയുടെ പോസ്റ്റ്‌,


COMMERCIAL BREAK
SCROLL TO CONTINUE READING


 


ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ ലാല്‍ജോസ് അണിയിച്ചൊരുക്കിയ സിനിമ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്സിനിമകളില്‍ ഒന്നായിരുന്നു.
ഫഹദ് ഫാസില്‍,സംവൃതാ സുനില്‍,ഗൗതമി നായര്‍,മണിയന്‍ പിള്ള രാജു എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ 
അവതരിപ്പിച്ചത്,ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീര്‍ തഹീര്‍ ആയിരുന്നു.എട്ട് വര്‍ഷം മുന്‍പ് മികച്ച സിനിമയുടെ ഭാഗമായി സിനിമാ ലോകത്തേക്ക് 
കടന്ന് വന്ന അനുശ്രീ തന്‍റെ ഓര്‍മ്മകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെയ്ക്കുകയും ചെയ്തു.