'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കോട്ടയം തിരുന്നക്കര ക്ഷേത്രത്തിൽ നടന്നു. ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം ഡയറക്ടർ ഭദ്രൻ നിർവഹിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ് ഡയറക്ടർ വൈശാഖ് നിർവഹിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൊവിനോ തോമസ്, ഡോൾവിൻ കുര്യക്കോസ്, ജിനു വി എബ്രഹാം, സംവിധായകൻ ഡാർവിൻ കുര്യക്കോസ്, ജോസ് തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ  കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർ ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.


ALSO READ: Christopher Ott Release: 'ക്രിസ്റ്റഫർ' ഉടൻ ഒടിടിയിലെത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു


വമ്പന്‍ ബജറ്റിലൊരുങ്ങുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ജോണി ആന്റണി, ജിനു വി എബ്രഹാം എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്രസംവിധാനത്തിലേക്കെത്തുന്നത്.


ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാം ആണ്. എഴുപതോളം മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, രമ്യാ സുവി (നൻപകൽ നേരത്ത് മയക്കം ഫെയിം) എന്നീ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.


ALSO READ: Malayalam Movies OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ ഇവയാണ്


പുതുമുഖ നായികമാരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥ പറയുന്ന ഈ സിനിമയുടെ ചിത്രീകരണം രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. കോട്ടയം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. തങ്കത്തിന് ശേഷം ഗൗതം ശങ്കർ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. എഡിറ്റിംഗ്- സൈജു ശ്രീധർ, കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ, പിആർഒ- ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.