കൽക്കിക്ക് ശേഷം ടൊവീനോ തോമസ് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. കൽക്കി മാസ് വേഷമായിരുന്നു എങ്കിൽ അന്വേഷിപ്പിൻ കണ്ടെത്തും ഒരു മുഴുനീളെ ഇൻവെസ്റ്റേഗേഷൻ ത്രില്ലർ ചിത്രമാണ്. ഏറെ പ്രതീക്ഷയോടെ തീയ്യേറ്ററിലേക്ക് എത്തിയ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയോ എന്നാണ് ഇനി അറിയേണ്ട റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് കളക്ഷൻ റിപ്പോർട്ടുകൾ പല വെബ്സൈറ്റുകളും പങ്ക് വെച്ചു കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോക്സോഫീസ് ട്രാക്കിങ്ങ് വെബ്സൈറ്റായ സാക്നിക്ക് ഡോട്ട് കോം പങ്ക് വെച്ച കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം മലയാളം ബോക്സോഫീസിൽ നേടിയത് 1.2 കോടിയാണ്.  വേൾഡ് വൈഡ് ഗ്രോസ്സായി 2 കോടിയും ചിത്രം നേടിയെന്ന് വെബ്സൈറ്റ് കണക്കുകളിൽ പറയുന്നു. ആകെ കണക്ക് നോക്കിയാൽ India Net കളക്ഷൻ 1.2 കോടിയും ഇന്ത്യ ഗ്രോസ്സ് കളക്ഷൻ 1.4 കോടിയുമാണ് ഓവർ സീസ് കളക്ഷനായി ചിത്രം 0.6 കോടിയും സ്വന്തമാക്കി കഴിഞ്ഞു. മികച്ച ഒാപ്പണിങ്ങായി തന്നെ ഇതിനെ നമ്മുക്ക് വിലയിരുത്താം. അത് കൊണ്ട് തന്നെ വരും ദിവസങ്ങളിലും ചിത്രം കളക്ഷൻ മെച്ചപ്പെടുത്തിയേക്കാം.


 



ചിത്രത്തിനെ പറ്റി നോക്കിയാൽ സസ്‌പെൻസിന്റെ ചുവട് പറ്റി പ്രേക്ഷകരെ എൻ​ഗെയ്ജ് ചെയ്യിക്കാൻ സംവിധായകനും കഥയ്ക്കും കഴിഞ്ഞു. മികച്ച സ്റ്റോറി ടെല്ലിങ്ങ് എന്ന് തന്നെ ചിത്രത്തെ പറ്റി പറയാൻ കഴിയും. തിരക്കഥ കൂടി മനോഹരമായതോടെ ചിത്രം മികച്ചൊരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നി‍ർമ്മാണം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ്. ആനന്ദ് നാരായണൻ എന്ന് സബ്-ഇൻസ്പെക്ടറുടെ വേഷത്തിൽ ടൊവീനോ എത്തുന്ന ചിത്രത്തിന്റെ പശ്ചാത്തലം കോട്ടയവും, മലയോര പ്രദേശങ്ങളുമാണ്.


ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ കോട്ടയം എസ്പിയായി സിദ്ദിഖും, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി എന്നിവരും പ്രധാന താരങ്ങളായെത്തുന്നു. അവരുടെ വേഷങ്ങൾ എല്ലാവരും ചേർന്ന് ഗംഭീരമാക്കി.. 


തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീതമൊരുക്കുന്നത് .  ഗൗതം ശങ്കറാണ്. ഛായാ​ഗ്രഹണം എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്. എന്തായാലും വരും ദിവസങ്ങളിലും ചിത്രം മികച്ച വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവധി ദിവസങ്ങളാണ് വരുന്നത് എന്നത് കൊണ്ട് തന്നെ കൂടുതൽ പേ‍ർ തീയ്യേറ്ററിലേക്ക് എത്തുമെന്നാണ് അണിയറ പ്രവ‍ർത്തകരുടെ പ്രതീക്ഷ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ