ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ത്രില്ലർ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 35 ദിവസം നീണ്ടുനിന്ന ഷെഡ്യുളിൽ കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. ടോവിനോയോടൊപ്പം പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, സാദിഖ് ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ  തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ 50 ദിവസം നീണ്ടുനിൽക്കുന്ന രണ്ടാമത്തെ ഷെഡ്യുൾ കോട്ടയത്ത് മെയ് മാസം ആരംഭിക്കും. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.


Also Read: Made In Caravan: 'ജീവിതത്തിൽ റിസ്ക് എടുത്തവരെ രക്ഷപ്പെട്ടിട്ടുള്ളൂ'; 'മെയ്ഡ് ഇൻ ക്യാരവാൻ' തിയേറ്ററുകളിലേക്ക്, ട്രെയിലർ


ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധാനത്തിലേക്കെത്തുന്നത്. മാർച്ച് ആറിന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു. എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. തങ്കത്തിന് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. എഡിറ്റിംഗ്- സൈജു ശ്രീധർ, കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ,  പി ആർ ഒ : ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.