Anweshippin Kandethum OTT Platform: അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ടൊവീനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ഒടിടിയിലേക്ക് എത്തുകയാണ്. ഒരിട വേളക്ക് ശേഷം ടൊവീനോ പോലീസ് വേഷത്തിലെത്തിയ ചിത്രം എന്ന പ്രത്യേകത ഇതിനുണ്ട്. ആഗോള തലത്തിൽ 40 കോടിയാണ് ചിത്രം കളക്ഷനായി നേടിയത്. എന്നാൽ തീയ്യേറ്ററുകളിൽ കാര്യമായ മുന്നേറ്റം ചിത്രത്തിന് നേടാനായില്ലെന്നും ഒരു പക്ഷമുണ്ട്. എന്തായാലും ചിത്രം മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുറത്തു വരുന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രം അധികം താമസിക്കാതെ തന്നെ ഒടിടിയിലും എത്തും. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ഏകദേശം 20 ദിവസങ്ങൾ തീയ്യേറ്ററിൽ പൂർത്തിയാക്കി കഴിഞ്ഞു.  മാർച്ച് എട്ടിന് നെറ്റ് ഫ്ളിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് സോഴ്സുകളെ ഉദ്ധരിച്ച് latestly.com റിപ്പോർട്ട് ചെയ്യുന്നു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഒന്നിലധികം ഭാഷകളിലും ചിത്രം കാണാൻ സാധിക്കും.


ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രമായ 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.  ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നി‍ർമ്മിച്ച ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.


ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. രണ്ട് കഥകളിലാക്കി പറഞ്ഞ ഒരു മുഴു നീളൻ ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലറാണ് ചിത്രം. കോട്ടയവും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.


അന്വേഷിപ്പിൻ കണ്ടെത്തും ഒടിടി


ചിത്രം ഒടിടിയിൽ എത്തുന്നതോടെ പ്രേക്ഷകരും ആവേശത്തിലാണ്. മാ‍ർച്ചിൽ റിലീസ് ചെയ്യുമെന്ന് റിപ്പോ‍ർ‌ട്ടുകൾ വന്നെങ്കിലും അണിയറ പ്രവ‍ർത്തകർ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇതുവരെയും സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ പരിശോധിച്ചാൽ  സാക്നിക്ക് ഡോട്ട് കോം പങ്ക് വെച്ച കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം മലയാളം ബോക്സോഫീസിൽ നേടിയത് 1.2 കോടിയാണ്.  വേൾഡ് വൈഡ് ഗ്രോസ്സായി 2 കോടിയും നേടിയെന്ന് വെബ്സൈറ്റ് കണക്കുകളിൽ പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.