മലയാളത്തിൽ വമ്പൻ താരസാനിധ്യം കൊണ്ടുകൊണ്ടും കഥയുടെ പ്രത്യേകത കൊണ്ടും ശ്രദ്ധിക്കപ്പെടുകയും വൻ വിജയമായി തീരുകയും ചെയ്ത ഒട്ടേറെ സിനിമകൾ ഓരോ കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്ന വിജയത്തിന് ഒപ്പം വലിയ താരസമ്പന്നമല്ലാതെ എന്നാൽ പറയുന്ന സബ്ജറ്റിന്റെ പുതുമ കൊണ്ടും ചിത്രീകരണത്തിന്റെയും കഥ പറയുന്ന വിഷ്വൽ രീതിയുടെയും പ്രത്യേകതകൾ കൊണ്ട് വലിയ താര ചിത്രങ്ങൾക്കൊപ്പം പ്രദർശനത്തിന് എത്തി വിജയം കൊയ്ത സിനിമകളും ഉണ്ട് . 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ അത്തരത്തിൽ 'റോഷാക്ക്' എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം റിലീസിന് എത്തുന്ന ഒക്ടോബർ ഏഴിന് അതെ ദിവസം തന്നെ തീയറ്ററുകളിൽ എത്തുകയാണ് നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം നിർവ്വഹിക്കുന്ന "ഇനി ഉത്തരം" എന്ന സിനിമ . അപർണ്ണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രവും റോഷാക്കിന് ഒപ്പം തന്നെ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് ചിത്രത്തിനൊപ്പം പ്രവർത്തിച്ച മുഴുവൻ ആളുകളുടെയും വിശ്വാസം. വലിയ ഹിറ്റ് ആകുവാൻ ഒരുങ്ങുന്ന റോഷാക്കിന് ഒപ്പം "ഇനി ഉത്തരം" പ്രേക്ഷകർ സർപ്രൈസ് ഹിറ്റാക്കിമാറ്റുമെന്ന് കരുതാം. ഏറെ ഇൻട്രസ്റ്റിങ്ങായ ഒരു കഥാപശ്ചാത്തലമാണ് ഇനി ഉത്തരത്തിന്റെത്. 


മലയാളത്തിലെ ത്രില്ലർ ചിത്രങ്ങളുടെ കുലപതി ജിത്തുജോസഫിന്റെ കളരിയിൽ നിന്നും വരുന്ന സുധീഷ് രാമചന്ദ്രന്റെ ആദ്യ ചിത്രം ത്രില്ലർ സിനിമയാകുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷ ഏറെയാണ്. ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയിലർ ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുമുണ്ട്. ജാനകി എന്ന ഏറെ ദുരൂഹ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെയാണ് അപർണ്ണ ബാലമുരളി ഇനി ഉത്തരത്തിൽ അവതരിപ്പിക്കുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ സഹദേവന് ശേഷം കലാഭവൻഷാജോണിന്റെ കരിയറിലെ തന്നെ മികച്ച ഒരു പോലീസ് വേഷമാകും ഇനി ഉത്തരത്തിലേതെന്നാണ് കരുതുന്നത്. നവാഗതരായ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ രഞ്ജിത്തും ഉണ്ണിയും പോലീസ് വേഷമാണ് ഷാജോൺ ചെയ്യേണ്ടതെന്ന് അറിയിച്ചപ്പോൾ പോലീസ് വേഷം ചെയ്യാൻ ആദ്യം വിസമ്മതിച്ചതും, കഥകേട്ടതിന് ശേഷം ആ വേഷം സ്വീകരിച്ചതെല്ലാം നേരെത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. റോഷാക്കിനോട് ഒപ്പം റിലീസ് ചെയ്യുന്നതു കൊണ്ട് മത്സരിക്കുകയല്ല ചെയ്യുന്നത് നല്ല സിനിമ കാണാൻ ആളുകൾ എത്തും എന്ന പ്രതീക്ഷയാണ്. ഈ വാരം തീയറ്ററിൽ എത്തുന്ന എല്ലാ സിനിമകളും വിജയം നേടുന്നതിനായി കാത്തിരിക്കാം.


ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന്‌ സംഗീതം നൽകിയ ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.