അപർണ രാജീവിന്റെ ഹിന്ദി ഗാനം വൈറലാകുന്നു
ഒരു പെൺകുട്ടിയുടെ മനസിലെ ആദ്യ പ്രണയത്തിന്റെ ഓർമ്മകളാണ് ആൽബത്തിന്റെ പ്രമേയം
ഒഎൻവി കുറുപ്പിന്റെ കൊച്ചുമകളും പിന്നണി ഗായികയുമായ അപർണ രാജീവ് ആലപിച്ച കുച്ച് കുച്ച് ഹുവ എന്ന ഹിന്ദി ആൽബം വൈറലാകുന്നു . അർജുനൻ മാസ്റ്ററുടെ കൊച്ചുമകൻ മിഥുൻ അശോക് ആണ് ഓർക്കസ്ട്ര കൈകാര്യം ചെയ്തത് . സംഗീത ലോകത്തെ രണ്ട് മഹാന്മാരുടെ കൊച്ചുമക്കൾ ഒന്നിച്ച് ഒരുക്കിയ സംഗീതം ആസ്വാദകരുട മനംകവർന്നു . അപർണയുടെ അച്ഛൻ രാജീവ് ഒഎൻവിയാണ് ഗാനത്തിന് ഈണം നൽകിയത്.
ഒരു പെൺകുട്ടിയുടെ മനസിലെ ആദ്യ പ്രണയത്തിന്റെ ഓർമ്മകളാണ് ആൽബത്തിന്റെ പ്രമേയം . സംഗീതജ്ഞൻ ശങ്കർ മഹാദേവനാണ് മ്യൂസിക് ആൽബം പുറത്തിറക്കിയത് . ജെയിംസ് ആനോസ് ആണ് ആൽബത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് . മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് കോർത്തിണക്കിയതാണ് കുച്ച് കുച്ച് ഹുവ എന്ന ആൽബം . ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് പ്രകാശ് റാണയാണ് .
2005ൽ പുറത്തിറങ്ങിയ മെയ്ഡ് ഇന്‍ യുഎസ്എ എന്ന മലയാള സിനിമയിലൂടെയാണ് അപർണ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് . തുരുത്ത് എന്ന ചിത്രത്തിലെ ഗാനത്തിന് ഫിലിം ക്രിറ്റിക്സ് അവാർഡും ജെ സി ഡാനിയൽ പുരസ്കാരവും അപർണയെ തേടിയെത്തി . നിരവധി കവർ സോങ്ങുകളും അപർണ ഒരുക്കിയിട്ടുണ്ട് . കേരളപ്പിറവിയോടനുബന്ധിച്ച് അപർണ ഒരുക്കിയ ശ്യാമസുന്ദര കേരകേദാര ഭൂമി എന്ന കവർസോഗ് ഏറെ തരംഗമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...