പ്രണയിച്ച് നടന്നിരുന്നെങ്കിൽ ബ്രേക്കപ്പ് ആയേനെ, രണ്ടാമതൊന്ന് കൂടി കെട്ടിയാലോ എന്നും ആലോചിച്ചു, പക്ഷേ... അപർണയും ജീവയും പറയുന്നു
വിവാഹദിവസം അപര്‍ണ തലകറങ്ങി വീണതടക്കമുള്ള കഥകളും പരിപാടിക്കിടെ ഇരുവരും പങ്കുവെച്ചു.
മലയാളികൾക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് അപർണ തോമസും ജീവയും. ടെലിവിഷൻ അതകാരകരായ അപർണയും ജീവയും ഇന്നത്തെ യുവതലമുറയ്ക്ക് ഒരു മാതൃകയാകുകയാണ്. ജീവ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ. അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ജീവയും അപർണയും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവാഹത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് ഇരുവരും. വിവാഹദിവസം അപര്‍ണ തലകറങ്ങി വീണതടക്കമുള്ള കഥകളും പരിപാടിക്കിടെ ഇരുവരും പങ്കുവെച്ചു.
ഒരുപാട് നാൾ പ്രണയിച്ച് നടക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്നാണ് അപർണയും ജീവയും പറയുന്നത്. അപർണയുടെയും ജീവയുടെയും വാക്കുകൾ...
''പ്രണയിച്ചാണ് ഞങ്ങൾ വിവാഹം കഴിച്ചത്. പക്ഷേ അധിക കാലം പ്രണയിച്ച് നടക്കാൻ കഴിഞ്ഞില്ല. വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ വലിയ എതിർപ്പുകൾ ഉണ്ടായില്ല. ഉടൻ തന്നെ നിശ്ചയം നടത്തുകയായിരുന്നു. വിവാഹത്തിനെങ്കിലും കുറച്ച് സാവകാശം കിട്ടുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അതും പെട്ടെന്ന് നടത്താൻ വീട്ടുകാർ തീരുമാനിച്ചു. അത് കൊണ്ട് തന്നെ വിവാഹത്തെ കുറിച്ച് ചിന്തിക്കും മുൻപ് ഞങ്ങളുടെ വിവാഹം നടന്നു. രണ്ട് ദിവസത്തെ പരിപാടിയായിരുന്നു വിവാഹം. ഇന്ന് ഒരാഴ്ചയൊക്കെ നീണ്ടുനിൽക്കുന്ന വിവാഹമാണ്. എന്നാല്‍ അന്ന് അങ്ങനെയുണ്ടായിരുന്നില്ല. അതിന്റെ വിഷമം ഉണ്ട്.
വീണ്ടും കല്യാണം കഴിക്കാന്‍ ഇപ്പോൾ ആഗ്രഹിക്കാറുണ്ട്. രണ്ടാമതൊന്ന് കൂടി കെട്ടിയാലോ എന്നൊക്കെ ആലോചിച്ചിരുന്നുവെങ്കിലും പണച്ചെലവ് വരുന്നത് കൊണ്ട് അത് വേണ്ടെന്ന് വെച്ചു. വിവാഹിതരാകാതെ കുറച്ച് കാലം കൂടി പ്രണയിച്ച് നടന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ ബ്രേക്കപ്പ് ആയിപോയെനെ.''
വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ അപർണ തലകറങ്ങി വീണതിനെ കുറിച്ചും ദമ്പതികൾ പറഞ്ഞു. പള്ളിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇതിനിടെ അപര്‍ണ ഒന്ന് മുന്നോട്ട് പോവുന്നത് കണ്ടു. പിന്നെയാണ് അവൾ തലകറങ്ങി വീണതാണെന്ന് മനസിലായതെന്നാണ് ജീവ പറയുന്നത്. അത് കൊണ്ട് തന്നെ വിവാഹ ശേഷമുള്ള ഫോട്ടോസൊന്നും കാര്യമായി എടുക്കാന്‍ പറ്റിയില്ലെന്നും താരദമ്പതികൾ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...