കോവിഡിനെ തുടർന്ന് ഇത്രയും നാൾ കോവിഡ് പ്രതിസന്ധിയിലായിരുന്നു സിനിമ മേഖല. എന്നാൽ ഇപ്പോൾ വീണ്ടും സിനിമ മേഖല സജീവമായിക്കൊണ്ടിരിക്കുകയാണ്. കോവിഡിനിടെ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമകൾ റിലീസ് ചെയ്തിരുന്നു. തിയേറ്ററുകൾ തുറന്നുവെങ്കിലും ഇപ്പോഴും പല സിനിമകളും നേരിട്ട് ഒടിടിയിൽ ഇറങ്ങുന്നുണ്ട്. തിയേറ്ററിൽ ഇറങ്ങിയ സിനിമകളും പിന്നീട് പല ഒടിടി പ്ലാറ്റ്ഫോമുകളിലായി ഇറങ്ങുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ ആദ്യവാരം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ എല്ലാ ഭാഷകളിലെയും തിയേറ്റർ റിലീസിനെത്തിയതും അല്ലാത്തതുമായ ചിത്രങ്ങൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നുണ്ട്. അമൽ നീരദ് - മമ്മൂട്ടി ചിത്രം ഭീഷ്മ പർവം മുതൽ ഷെയ്ൻ നി​ഗത്തിന്റെ വെയിൽ വരെ ഏപ്രിൽ ആദ്യവാരം ഒടിടിയിൽ എത്തും. ഏതൊക്കെ സിനിമകളാണ് ഏപ്രിൽ ആദ്യവാരം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുന്നതെന്ന് നോക്കാം.


ഭീഷ്മ പർവം - ഇന്ന് അർധരാത്രി (ഏപ്രിൽ 1) മുതൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങും. ഒരുപക്ഷേ ഒടിടിയിൽ റിലീസ് ചെയ്യാൻ ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രം അമൽ നീരദ് - മമ്മൂട്ടി കോമ്പിനേഷനിൽ ഇറങ്ങിയ ഭീഷ്മ പർവം ആയിരിക്കും. മാർച്ച് 3ന് ഇറങ്ങിയ ചിത്രം ഇതിനോടകം നൂറ് കോടി ക്ലബിൽ കയറി കഴിഞ്ഞു. തിയേറ്ററിൽ ആറാടിയ മൈക്കിളിന്റെയും പിള്ളേരുടേയും ആറാട്ടം ഇനി ഹോട്ട്സ്റ്റാറിലാകും. 


നാരദൻ - ഭീഷ്മ പർവത്തിനൊപ്പം ഇറങ്ങിയ ചിത്രമാണ് ടൊവിനോയുടെ നാരദൻ. പൊതുജനത്തിനറിയാത്ത മാധ്യമങ്ങളുടെ ആന്തരികലോകമാണ് നാരദൻ എന്ന ചിത്രം. ഏപ്രിൽ 8ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് നാരദൻ.


രാധേ ശ്യാം - ആരാധകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രമാണ് രാധേ ശ്യാം. രാധ കൃഷ്ണ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെ​ഗ്ഡെ ആയിരുന്നു നായിക. കോവിഡ് മൂലം പല തവണ റിലീസ് മാറ്റി വച്ച ചിത്രം പിന്നീട് മാർച്ച് 11നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ഇന്ന് അർധരാത്രി (ഏപ്രിൽ 1) മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത് തുടങ്ങും. 


എതർക്കും തുനിന്തവൻ - സൂര്യയുടെ എതർക്കും തുനിന്തവൻ സൺ നെക്സ്റ്റിലും, നെറ്റ്ഫ്ലിക്സിലുമാണ് സ്ട്രീം ചെയ്യുന്നത്. ഏപ്രിൽ 7ന് ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. മാർച്ച് 10നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്.


മെമ്പർ രമേശൻ 9ആം വാർഡ് - അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഫെബ്രുവരി 25നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. സീ 5ൽ ഇന്ന് അർധരാത്രി (ഏപ്രിൽ 1) മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങും.  ഒ.എം രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് മെമ്പർ രമേശൻ. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.


വെയിൽ - ഷെയിൻ നി​ഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വെയിൽ ഏപ്രിൽ 15ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങും. 


തിരിമാലി - ജോണി ആന്റണി, ബിബിൻ ജോർജ്, ധർമജൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് തിരിമാലി. ചിത്രം ഇന്ന് അർധരാത്രി  (ഏപ്രിൽ 1) മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് തുടങ്ങും.


കൂടാതെ വീഷു റിലീസായി മമ്മൂട്ടി ചിത്രം പുഴുവും മോഹൻലാൽ ചിത്രം 12th Manഉം യഥാക്രമം ഏപ്രിൽ 14, 15 തിയതികളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. രണ്ട് സിനിമയും നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. സോണി ലിവിലാണ് പുഴു റിലീസ് ചെയ്യുന്നത്. 12th Man ഡിസ്നി ഹോട്ട്സ്റ്റാറിലാകും റിലീസ് ചെയ്യുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.