ഇന്ത്യൻ സം​ഗീതത്തിലെ ജീവിച്ചിരിക്കുന്ന ലെജൻഡ്സിൽ ഒരാളാണ് എആർ റഹ്മാൻ (AR Rahman) എന്നതിൽ ആർക്കും ഒരു സംശയവും കാണില്ല. റഹ്മാന്റെ പിതാവ് ആർകെ ശേഖർ തന്റെ പ്രധാന പ്രവർത്തന രം​ഗമാക്കിയത് മലയാള സിനിമയെ ആയിരുന്നു. എന്നാൽ മകൻ എആർ റഹ്മാൻ ലോകം മുഴുവൻ പടർന്ന് പന്തലിച്ചു. മലയാളത്തിനായി റഹ്മാൻ സം​ഗീതം പകർന്നത് 1992 ൽ യോദ്ധയ്ക്ക് വേണ്ടിയായിരുന്നു. റോജ എന്ന ആദ്യ സിനിമയ്ക്ക് ശേഷം, അതേ വർഷം തന്നെ ആയിരുന്നു ഇത് എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ, 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാൻ മാജിക് മലയാളത്തിലേക്ക് തിരികെ എത്തുകയാണ്. ഫഹദ് ഫാസിൽ നായകനാകുന്ന 'മലയൻകുഞ്ഞ്' (Malayalankunju) എന്ന ചിത്രത്തിലൂടെയാണ് 'റഹ്മാൻ മാജിക്' വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എആർ റഹ്മാൻ സം​ഗീതം നൽകിയ 'ചോലപ്പെണ്ണേ' എന്ന് തുടങ്ങുന്ന മെലഡി ഗാനം  ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ 'ഷോമാൻ' ഫാസിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. 'സെഞ്ച്വറി റിലീസ്' ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. 


Read Also: മലയൻകുഞ്ഞ് നേരിട്ട് ഒടിടിയിലേക്കില്ല, തിയേറ്ററിൽ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു


'യോദ്ധ'യ്ക്ക് ശേഷം നീണ്ട 30 വർഷങ്ങളിൽ എആർ റഹ്മാൻ സം​ഗീക സംവിധാനം ചെയ്ത ഒരു മലയാള ​സിനിമാ​ഗാനം പോലും വന്നില്ല. എന്നാൽ ഇനി അങ്ങനെയല്ല കാര്യങ്ങൾ. 'മലയൻകുഞ്ഞി'ന് പിറകെ മറ്റൊരു സമ്മാനം കൂടി എആർ റഹ്മാൻ മലയാളത്തിന് നൽകുന്നുണ്ട്. ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന 'ആടുജീവിതം' റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. 


സർവൈവൽ ത്രില്ലർ ഴോണറിലാണ് 'മലയൻകുഞ്ഞ്' അണിയിച്ചൊരുക്കിയിരിക്കുന്നത്. റജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.