തന്റെ ഗാനങ്ങൾ റീമിക്സ് ചെയ്യുന്നത്  ഇഷ്ടമല്ലെന്നാണ് എ ആർ റഹ്മാന്റെ വെളിപ്പെടുത്തൽ.മറ്റ് സംഗീത സംവിധായകർ തന്റെ ഗാനങ്ങൾ റീമിക്സ് ചെയ്യാറുണ്ട്. ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കും തോറും വികലമാവുന്നതായാണ് അനുഭവപ്പെടുന്നത്.  സംഗീത സംവിധായകന്റെ യഥാർഥ സൃഷ്ടിയെ റീമിക്സുകൾ  വികലമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുനർവിചിന്തനം ചെയ്യുകയാണ് എന്ന് അവർ പറയുന്നു. മറ്റൊരാളുടെ സൃഷ്ടിയെ പുനർ വിചിന്തനം ചെയ്യാൻ നിങ്ങൾ ആരാണ്. മറ്റൊരാളുടെ വർക്കുകൾ ഏറ്റെടുക്കുമ്പോൾ താനും വളരെയേറെ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ  ദിവസം ഒരു തെലുങ്ക് മ്യൂസിക്  ലോഞ്ച്  പരിപാടി ഉണ്ടായിരുന്നു. അവിടെ വച്ച് നിർമ്മാതാക്കൾ പലരും ഞങ്ങൾ (എ ആർ റഹ്മാനും മണിരത്നവും) ഒരുമിച്ച് ചെയ്ത എല്ലാ പാട്ടുകളെല്ലാം ഇന്നും പുതുമ ഉള്ളവയാണെന്ന് പറഞ്ഞു. ഡിജിറ്റൽ മാസ്റ്ററിങ്ങ് ചെയ്ത ഗാനങ്ങളാണ് ഇവ.



അതു കൊണ്ട് തന്നെ ഞാൻ ഈ പാട്ടുകൾ പുനസൃഷ്ടിക്കാറുണ്ട്. പക്ഷേ ആർക്കും ഒരിക്കലും ഗാനങ്ങളൊന്നും റീമേക്ക് ചെയ്യാൻ കഴിയില്ല. അത് വളരെ വികലമായി മാത്രമേ തനിക്ക് അനുഭവപ്പെടാറുള്ളു എന്നും  എ ആർ റഹ്മാൻ ഇന്ത്യാ  ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.മലയാളത്തിൽ  മൂന്ന് പതിറ്റാണ്ട് നീണ്ട ഇടവേളക്ക് ശേഷം ഫഹദ് ഫാസിൽ  ചിത്രം  മലയൻകുഞ്ഞിന്  എ ആർ റഹ്മാൻ സംഗീതം ഒരുക്കിയിരുന്നു. 


എ ആർ റഹ്മാൻ- മണിരത്നം  കൂട്ടുകെട്ടിലെ  ബ്രഹ്മാണ്ഠ ചിത്രം പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30 ന് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിനായി  എ ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പർഹിറ്റുകളാണ്. ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും  എ ആർ റഹ്മാൻ തന്നെയാണ്. സംഗീതത്തിനേറെ പ്രാധാന്യം ഉള്ള ചിത്രമാണ് പൊന്നിയിൻ സെൽവൻ.


ഗാനങ്ങളുടെ ലിറിക്കൽ വീഡിയോ മാത്രമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ്  വീഡിയോ കണ്ടിട്ടുള്ളത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം ,ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസാണ് ചിത്രത്തിന്റേത്. വിക്രം ,ഐശ്വര്യ റായ്,തൃഷ,ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു ശരത് കുമാർ,ജയറാം,ഐശ്വര്യ ലക്ഷ്മി,പ്രകാശ് രാജ്,ലാൽ ബാബു ആന്റണി, ശോഭിതാ ദൂലിപാല തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.