AR Rahman Divorce: `മുപ്പത് വർഷം പൂർത്തിയാക്കുമെന്ന് വിചാരിച്ചു, പക്ഷേ`...; പ്രതികരിച്ച് എആർ റഹ്മാൻ
AR Rahman Divorce: രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നാണ് സൈറ പറഞ്ഞത്.
സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 29 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താനവയിലൂടെ സൈറയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നാണ് സൈറ പ്രസ്താവനയിൽ പറഞ്ഞത്.
Read Also: മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് വിധിയെഴുതും; വോട്ടിംഗ് ആരംഭിച്ചു
ഇപ്പോഴിതാ വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി എആർ റഹ്മാനും എത്തിയിരിക്കുകയാണ്. സമൂഹമാധ്യമമായ എക്സിലൂടെയാണ് തന്റെ ഭാഗം വിശദീകരിക്കുന്നത്. എആർആർ സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.
'മുപ്പത് വർഷം പൂർത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറപ്പിക്കും.എന്നിട്ടും ഈ തകർച്ചയിൽ ഞങ്ങൾ അർത്ഥം തേടുന്നു. തകർന്നത് കൂട്ടിയോജിപ്പിക്കാൻ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി' റഹ്മാൻ കുറിച്ചു.
അതേസമയം ഞങ്ങളുടെ സ്വകാര്യത ഈ സമയത്ത് മാനിക്കണമെന്ന് അഭ്യർത്ഥിച്ച് റഹ്മാന്റെ മകനും ഗായകനും കൂടിയായ അമീൻ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
1995 ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് സൈറയെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആര്‍ റഹ്മാന് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഖദീജ റഹ്മാന്, എആര്‍ അമീന്, റഹീമ റഹ്മാന് എന്നീ മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.