ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രമായി എത്തിയ അർച്ചന 31 നോട്ട് ഔട്ട് ഒടിടിയിൽ റിലീസ് ആയി. മനോരമ മാക്സിൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങി. മാർച്ച് 26ന് ചിത്രം മനോരമ മാക്സിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ചിത്രം സിംപ്ലി സൗത്തിൽ മാർച്ച് 31ന് റിലീസ് ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രീമിയം പ്ലാൻ എടുത്താൽ മാത്രമെ മനോരമ മാക്സിൽ ചിത്രം കാണാൻ സാധിക്കൂ. വാർഷിക പ്ലാനായ 699 രൂപ അടച്ച് പ്രേക്ഷകർക്ക് സിനിമ കാണാം. 


ഫെബ്രുവരി 11നാണ് അർച്ചന 31 നോട്ട് ഔട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നവാഗതനായ അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് നിർമ്മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് അജയ് വിജയന്‍, വിവേക് ചന്ദ്രന്‍, അഖിൽ എന്നിവർ ചേര്‍ന്നാണ്. അഖിലന്റെ തന്നെയാണ് കഥ.


ഇന്ദ്രൻസ്, രമേഷ് പിഷാരടി, ലുക്ക്മാൻ അവറാൻ, ഹക്കീം ഷാജഹാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രജത് പ്രകാശനും മാത്തനും ചേർന്നാണ് സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജോയൽ ജോജിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.