Archana 31 Notout : `മാനത്തെ ചെമ്പരുന്തേ` : അർച്ചന 31 നോട്ട് ഔട്ടിലെ പുതിയ ഗാനമെത്തി
നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് `അര്‍ച്ചന 31 നോട്ടൗട്ട്`. `ദേവിക പ്‌ളസ് ടു ബയോളജി`, `അവിട്ടം` എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Kochi : ഐശ്വര്യ ലക്ഷ്മിയുടെ (Aiswarya Lakshmi) അർച്ചന 31 നോട്ട് ഔട്ടിലെ (Archana 31 notout) പുതിയ ഗാനം റിലീസ് ചെയ്തു. മാനത്തെ ചെമ്പരുന്തേ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഫെബ്രുവരി 4ന് റിലീസ് ചെയ്യും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'. 'ദേവിക പ്‌ളസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അഖിലും ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് അർച്ചന 31 നോട്ട് ഔട്ട് നിർമ്മിക്കുന്നത്.
ALSO READ: 'അര്‍ച്ചന 31 നോട്ടൗട്ട്' ഫെബ്രുവരി 4ന്, റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. ചലച്ചിത്ര സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'ചാര്‍ളി', 'ഉദാഹരണം സുജാത' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്. ഇദ്ദേഹം. രമേഷ് പിഷാരടി, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്‌സിന്‍ പി.എം., സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി. വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പി.സി., അരുണ്‍ എസ്. മണി, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...