Arikkomban Movie: `അരിക്കൊമ്പന്റെ` ഷൂട്ടിംഗ് ഒക്ടോബറിൽ, ചിത്രീകരണം ശ്രീലങ്കയിലയിലെ സിഗിരിയയിൽ
ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് അരിക്കൊമ്പന്റെ കഥ സിനിമയാകുന്നത്.
ടൈറ്റിൽ അനൗൻസ് ചെയ്തത് മുതൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച അരിക്കൊമ്പന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹ്യയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്.
ചിത്രത്തിനെക്കുറിച്ച് സംവിധായകൻ സാജിദ് യാഹിയയുടെ വാക്കുകൾ ഇങ്ങനെ ആണ്. "പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി അസൈൻ ചെയ്തിട്ടുണ്ട്. അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും 'അരിക്കൊമ്പൻ' എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. 2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങൾ".
Also Read: Anuragam Movie: 'അനുരാഗം' ഏറ്റെടുത്ത് കുടുംബ പ്രേക്ഷകർ; അഡീഷണൽ ഷോകളുമായി ചിത്രം അടുത്തവാരത്തിലേക്ക്
എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. രണ്ട് വയസ്സുള്ളപ്പോൾ അമ്മയെ നഷ്‍ടപ്പെട്ട അരിക്കൊമ്പന്റെ സംഭവ ബഹുലമാർന്ന കഥയാകുന്ന ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്.
അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി, അമൽ മനോജ്, പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...