എസ് 2 മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ടു മീഡിയയും ഷിബു കൊടക്കാടനും ചേർന്ന് നിർമിച്ച് ശ്യാം മംഗലത്ത്   കഥയും തിരക്കഥയും ഗാനരചനയും  സംവിധാനവും ചെയ്ത ചിത്രമാണ് കല്ലാമൂല. ശ്യാം മംഗലത്തിന്റെ  വരികൾക്ക് പ്രശാന്ത് മോഹൻ എം പി സംഗീതം നൽകിയിരിക്കുന്നു. പി.ജയചന്ദ്രൻ, വിനീത് ശ്രീനിവാസൻ, രേഷ്മ പല്ലവി, കവിത ശ്രീ, എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നടൻ ഹേമന്ത് മേനോൻ ഓഡിയോ പ്രകാശനകർമ്മം നിർവഹിച്ചു. പ്രകൃതിയുടെ മേലുള്ള മനുഷ്യന്‍റെ കടന്നാക്രമണങ്ങള്‍ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യൻ പ്രകൃതിയുടെ ശത്രുവായി മാറി കഴിഞ്ഞിരിക്കുന്നു. പ്രകൃതിസമ്പത്തായ  വനങ്ങളും വന്യജീവികളും ഇന്ന് വികസനങ്ങളുടെ പേരില്‍ ഭൂമിയില്‍നിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. മനുഷ്യന്റെ കടന്നുകയറ്റത്തിൽ മൃഗങ്ങളെ പോലും നാടുകടത്തുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. വനവും വന്യജീവികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ഒറ്റയാൾ പോരാട്ടം നടത്തുന്ന മാണിക്കന്റെ കഥ പറയുന്ന ചിത്രമാണ് കല്ലാമൂല. പുതുതലമുറയുടെ നല്ല നാളേക്ക് വനങ്ങൾ സംരക്ഷിക്കുക.


ALSO READ: ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കേപ് ടൗൺ "; ടീസർ റീലിസായി


ഇന്ത്യൻ വോളിബോൾ താരം കിഷോർകുമാർ ചിത്രത്തിൽ ഉടനീളം ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രവുമായി ഉണ്ട്, ശ്രീകാന്ത് നായകനായ,
എ വെങ്കിടേഷ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രം ഓപ്പറേഷൻ ലൈല എന്ന ചിത്രത്തിലെ ലൈല എന്ന മുഴുനീളൻ കഥാപാത്രം അവതരിപ്പിച്ച  അർപ്പിത രാജൻ. കല്ലാമൂല സിനിമയിൽ  ചിന്നു എന്ന കഥാപാത്രമായി എത്തുന്നു. പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് സുഭാഷ് സുകുമാരൻ ആണ് വലുതും ചെറുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. പി ആർ ഒ  എം കെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.