എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് 'അറിയാല്ലോ' പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എ-ഗാനും അനോണിമസും ചേർന്ന് വരികൾ എഴുതി ആലപിച്ച ​ഗാനം നിർമ്മിച്ചത് ശിവ് പോളാണ്. ​ഗാനത്തിന് സംഗീതം പകർന്നത് ശിവ് പോൾ, എ-ഗാൻ, അനോണിമസ് എന്നിവർ ചേർന്നാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഒരു ഹിപ്പ് ഹോപ്പ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതും 'അറിയാല്ലോ'യുടെ പ്രത്യേകതയാണ്.

 

തമിഴ് റാപ്പറായ എ-ഗാൻ തമിഴ് ഹിപ്പ് ഹോപ്പ് ഗാനങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എ-ഗാന്റെ ആദ്യ മലയാളം റാപ്പാണ് 'അറിയാല്ലോ'. തമിഴ് ഗാനരചയിതാവും സംഗീത നിർമ്മാതാവുമായ ശിവ് പോൾ ഒരുപിടി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. വേൾഡ് ക്ലാസ് ഇം​ഗ്ലീഷ് മ്യൂസിക്കും മലയാളം മ്യൂസിക്കും മിക്സ് ചെയ്താണ് അനോണിമസ് ഹിപ്പ് ഹോപ്പ് ​ഗാനങ്ങൾ രചിക്കുന്നത്. ഇവർ മൂന്നു പേരും ചേർന്നൊരുക്കിയ 'അറിയാല്ലോ' ഇപ്പോൾ ഇൻസ്റ്റ​ഗ്രാം റീൽസിലും ട്രെൻഡിങ്ങിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.