തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെ മലയാളികള്‍ക്കിടയിലും ജനപ്രിയനാക്കുന്നതില്‍ വലിയ പങ്കു വഹിച്ച രണ്ടു ചിത്രങ്ങളാണ് ആര്യയും ആര്യ-2 വും. സുകുമാര്‍ സംവിധാനം ചെയ്ത ഈ രണ്ടു ചിത്രങ്ങളിലൂടെയും അല്ലു അര്‍ജുന്റെ താരമൂല്യം ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. ഇപ്പോഴിതാ ആര്യ 2-വിന്റെ പതിനാലാം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എക്സ്.കോമിലൂടെ (ട്വിറ്റര്‍) പങ്കുവെച്ചിരിക്കുകയാണ് താരം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നെന്നും ഹൃദയത്തോടടുത്തുനില്‍ക്കുന്ന ചിത്രം എന്നാണ് ആര്യ 2-വിനെ അല്ലു അര്‍ജുന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 2010-ല്‍ പുറത്തിറങ്ങിയ ചിത്രം ദക്ഷിണേന്ത്യ എമ്പാടും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ഗാനങ്ങളും പ്രണയരംഗങ്ങളും മറ്റും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു.


ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ സുകുമാറിന്റെ ആര്യ, ആര്യ-2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പോലെ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന സുകുമാറിന്റെ തന്നെ 'പുഷ്പ'യിലൂടെ ഉത്തരേന്ത്യയിലും പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.


അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. 'പുഷ്പ 2'വാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.