Aryan Khan: ഇനി തോന്ന്യാസം വേണ്ട..., മകനെ പൂട്ടി ഷാരൂഖ് ഖാന്
മയക്കുമരുന്ന് കേഇല്‍ കുടുങ്ങിയതോടെ മകന്‍ ആര്യന്‍ ഖാന്‍റെ കാര്യത്തില്‍ ഏറെ ടെൻഷനിലാണ് മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരിയും.
Mumbai: മയക്കുമരുന്ന് കേഇല്‍ കുടുങ്ങിയതോടെ മകന്‍ ആര്യന്‍ ഖാന്‍റെ കാര്യത്തില്‍ ഏറെ ടെൻഷനിലാണ് മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരിയും.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രശ്നങ്ങളില്‍ ആര്യന്‍ പെടാതിരിയ്ക്കാന്‍ കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടിരിയ്ക്കുകയാണ് ഷാരൂഖ് ഖാനും (Shah Rukh Khan) ഗൗരിയും. അതായത് ഇനി അധികം തോന്ന്യാസം വേണ്ട എന്ന് തന്നെ സാരം. ചില വലിയ തീരുമാനങ്ങൾ ആണ് ആര്യനുവേണ്ടി മാതാപിതാക്കള്‍ സ്വീകരിച്ചിരിയ്ക്കുന്നത്.
ഷാരൂഖ് ഖാനും ഗൗരി ഖാനും തങ്ങളുടെ മൂത്ത മകന്‍ ആര്യൻ ഖാനെക്കുറിച്ച് (Aryan Khan) വലിയ ആശങ്കയിലാണ്. അതിന്‍റെ വെളിച്ചത്തില്‍ മകനായി ചില പ്രധാന തീരുമാനങ്ങള്‍ ഇരുവരും സ്വീകരിച്ചിരിയ്ക്കുകയാണ്. അതില്‍ പ്രധാനമായതാണ് ആര്യന്‍റെ സുരക്ഷ സംബന്ധിച്ചുള്ളതാണ്.
Also Read: Aryan Drug Party Case : ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യം
ആര്യന്‍റെ സുരക്ഷയ്ക്കായി മറ്റൊരു അംഗരക്ഷകനെ നിയമിക്കുന്നതയാണ് റിപ്പോര്‍ട്ട്. ആര്യൻ ഖാന് സ്വന്തം അംഗരക്ഷകൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ സംഭവങ്ങള്‍ ഇത്രത്തോളം ഗുരുതരമാവുമായിരുന്നില്ല എന്നാണ് സീനിയര്‍ ഖാന്‍ കരുതുന്നത്. ഉടന്‍തന്നെ ആര്യനായി പുതിയ ബോഡി ഗാര്‍ഡിനെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖ് ഖാന്‍റെ ബോഡി ഗാര്‍ഡ് രവിയാണ് നിലവില്‍ കുടുംബത്തിന്‍റെ സുരക്ഷയുടെ ചുമതല. രവിയെപ്പോലെ ആര്യനെ പുതിയ അംഗരക്ഷകൻ പരിപാലിക്കുമെന്നാണ് ഷാരൂഖ് ഖാന്‍റെ വിശ്വാസം.
അതുകൂടാതെ, മറ്റൊരു നിര്‍ണ്ണായക തീരുമാനവും ഷാരൂഖ് ഖാന്‍ കൈക്കൊണ്ടി രിയ്ക്കുകയാണ്. അതായത്, ആര്യൻ സ്വന്തം വീടായ മന്നത്തില്‍ തുടരില്ല.
ഷാരൂഖ് ഖാനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഈ തീരുമാനം ഉടന്‍ തന്നെ നടപ്പാക്കും. അതായത് ദീപാവലിയ്ക്ക് ശേഷം ആര്യനെ തന്‍റെ ഫാം ഹൗസ് ആയ അലിബാഗിലേക്ക് അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് കിംഗ് ഖാന്‍.
കേസും ജയില്‍ വാസവും ആര്യന് നല്‍കിയ മാനസിക ആഘാതത്തിൽ നിന്ന് കരകയറാനാണ് ഈ തീരുമാനം.
അതേസമയം, കോടതി ജാമ്യം അനുവദിച്ച വേളയില്‍ മുന്നോട്ടു വച്ച ഉപാധികളില്‍ ആര്യൻ ഖാന്‍റെ പാസ്‌പോർട്ട് കണ്ടുകെട്ടലും ഉൾപ്പെട്ടിട്ടുണ്ട്. അതിനാല്‍, ഈ കേസ് നടക്കുന്നിടത്തോളം കാലം ആര്യന് വിദേശത്ത് പോകുവാന്‍ സാധിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...