മുരളി ഗോപി രചന നിർവ്വഹിച്ച് മോഹൻലാൽ നായകനായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രം 'എമ്പുരാൻ' അണിയറയിൽ ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ഒരുക്കിയ ചിത്രമാണ് 'എമ്പുരാൻ'. ചിത്രം തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുന്നതിനിടെ മുരളി ഗോപിയുടെ രചനയിൽ വീണ്ടുമൊരു ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ തമിഴ്നാട്ടിലെ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വച്ചാണ് നടത്തിയത്. 3,000 വർഷം പഴക്കമുള്ള തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണ് മംഗളനാഥസ്വാമി ശിവ ക്ഷേത്രം. ആര്യ നായകനാകുന്ന ചിത്രത്തിൽ ശാന്തി ബാലകൃഷ്ണൻ, നിഖില വിമൽ, സരിത കുക്കു, ഇന്ദ്രൻസ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കർ, ശരത് അപ്പാനി, സാബു തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.


ALSO READ: ശങ്കർ ചിത്രം 'ഹിമുക്രി' ചിത്രീകരണം പൂർത്തിയാക്കി


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ടിയാൻ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണിത്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ മാർക്ക് ആന്റണിക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. നിലവിൽ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ മാർക്കറ്റിംഗ് കൺസൽട്ടന്റ് ബ്രിഗ്‌ഫോർത്ത് അഡ്വെർടൈസിങ് ആണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.