Rekhachithram Movie: ആസിഫ് അലിയും അനശ്വരയും പത്രക്കുറിപ്പുകൾക്ക് നടുവിൽ; `രേഖാചിത്രം` സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു
Rekhachithram Release Date Announced: ആസിഫ് അലി - ജോഫിൻ ടി ചാക്കോ - വേണു കുന്നപ്പിള്ളി ടീമിന്റെ `രേഖാചിത്രം` 2025 ജനുവരിയിൽ പ്രദർശനത്തിനെത്തും.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' റിലീസ് തിയതി പുറത്തുവിട്ടു. 2025 ജനുവരി ഒമ്പതിന് പ്രദർശനം ആരംഭിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്.
ആസിഫ് അലി പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്താൻ തക്കവണ്ണമുള്ള പുതിയ പോസ്റ്ററുകൾ എത്തിയിരിക്കുന്നത്.
അനശ്വര രാജന്റെ കന്യാസ്ത്രീ വേഷത്തിലുള്ള പോസ്റ്ററുകളും ശ്രദ്ധ നേടിയിരിക്കുന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ചിരിക്കുന്നു. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അനശ്വര രാജനാണ് ചിത്രത്തിലെ നായിക.
ALSO READ: മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം എത്തുന്നു! 'മാർക്കോയ്ക്ക് എ സർട്ടിഫിക്കറ്റ്
കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം: അപ്പു പ്രഭാകർ. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. കലാസംവിധാനം: ഷാജി നടുവിൽ. സംഗീത സംവിധാനം: മുജീബ് മജീദ്. ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്. ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ. പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ.
വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റോണക്‌സ് സേവ്യർ. വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്. വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്. പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ. കളറിസ്റ്റ്: ലിജു പ്രഭാകർ.
ALSO READ: 'അച്ചായോ ഇവനാളിത്തിരി ജിമിട്ടനാ!' ക്രിസ്മസിന് 'വീര്യം' കൂട്ടാൻ ആഷിഖ് അബുവിന്‍റെ 'റൈഫിൾ ക്ലബ്ബ്'; ഞെട്ടിക്കുന്ന ട്രെയിലർ
കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്. കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്. ചെറിയാച്ചൻ അക്കനത്. അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം. സംഘട്ടനം: ഫാന്റം പ്രദീപ്. സ്റ്റിൽസ്: ബിജിത് ധർമ്മടം. ഡിസൈൻ: യെല്ലോടൂത്ത്. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.