ആസിഫ് അലി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങി. തലശ്ശേരിയിലെ പ്രസിദ്ധമായ ആണ്ടല്ലൂർക്കാവ് ക്ഷേത്രത്തിലാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് ചിത്രം നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ലണ്ടൻ സ്റ്റുഡിയോസുമായി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന ഈ ത്രില്ലർ ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആസിഫ് അലിയുടെ ഭാര്യ സാമാ ആസിഫ് അലിയാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. മകൻ ആദം ആസിഫ് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ലിബർട്ടി ബഷീർ, നടനും സംവിധായകനുമായ മൃദുൽ നായർ, കക്ഷി അമ്മിണിപ്പിള്ള സംവിധായകൻ ദിൻജിത് അയ്യത്തൻ, നടി ചാന്ദ്നി, മോസയിലെ കുതിര മീനുകൾ എന്ന ചിത്രത്തിന്റെ സംവിധായകൻ അജിത്ത് പിള്ള തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.



ജിസ് ജോയിയുടെ കരിയറിലെ ആദ്യ മാസ്സ് ചിത്രമായി എത്തുന്ന ഈ സിനിമ മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, റീനു മാത്യൂസ്, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ ഉത്തരവാദിത്വമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് പൂർണ്ണമായും മാസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്നത്. നവാഗതരായ ആനന്ദ് തേവർക്കാട്ട് - ശരത്ത് പെരുമ്പാവൂർ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.



ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഈ എസ്, കലാസംവിധാനം - അജയൻ മങ്ങാട്. മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം- ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത്.കെ.എസ്.. പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ. തലശ്ശേരി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.